ചരക്ക് കടത്ത് നയം പുറത്തിറക്കി
text_fieldsന്യൂഡൽഹി: കടത്ത് ചെലവ് കുറക്കുന്നതടക്കം ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് (ചരക്ക് കടത്ത്) നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സമയവും പണവും ലാഭിച്ചുള്ള ചരക്ക് സേവനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് കടത്ത് മേഖല ശക്തമാക്കാൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
പുതിയ നയം ഈ രംഗത്തെ കൂടുതൽ ആധുനികവത്കരിക്കും. ഫാസ്ടാഗ് സമ്പ്രദായം ചരക്കുമേഖലയിൽ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. തുറമുഖങ്ങളുടെ കാര്യക്ഷമതയും വർധിപ്പിച്ചുവരുകയാണ്. സാഗർമാല പദ്ധതിയിലൂടെ തുറമുഖങ്ങളെ ബന്ധിപ്പിക്കാനും ചരക്ക് കടത്ത് സുഗമമാക്കാനും കഴിയുമെന്നും മോദി പറഞ്ഞു. ചടങ്ങിൽ ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.