എൻ.ഡി.ടി.വിയിലെ ബാക്കി ഓഹരികളും അദാനിക്ക് വിൽക്കും
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വിയിലെ തങ്ങളുടെ ശേഷിക്കുന്ന 32.26 ശതമാനം ഓഹരിയുടെ 27.26 ശതമാനം അദാനി ഗ്രൂപ്പിന് വിൽക്കുമെന്ന് എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും അറിയിച്ചു. ഓപൺ മാർക്കറ്റിൽനിന്ന് ഓഹരികൾ സ്വന്തമാക്കുകയും എൻ.ഡി.ടി.വിയുടെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി അദാനി ഗ്രൂപ് മാറുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. പ്രണോയ്-രാധിക ദമ്പതികൾക്ക് എൻ.ഡി.ടി.വിയിൽ 32.26 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന് 37.44 ശതമാനം ഓഹരിയുമാണ് ഇപ്പോൾ ഉള്ളത്. 27.26 ശതമാനം വിൽക്കുന്ന ദമ്പതികൾ അഞ്ചു ശതമാനം ഓഹരി കൈവശംവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.