മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ്ലെ റിപ്പോർട്ട്
text_fieldsലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്ലെയുടെ അഭ്യന്തര റിപ്പോർട്ട്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസിെൻറ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്ക് അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ചോക്ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമാകുന്നതല്ല എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്ട്രേലിയയിലെ ഫുഡ് റേറ്റിങ്ങിൽ 5ൽ 3.5 സ്റ്റാറിൽ അധികം നേടിയിട്ടുണ്ട്. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു. വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉൽപന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉൽപന്നങ്ങളും 3.5 സ്റ്റാറിൽ അധികം നേടിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും നെസ്ലെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.