20,000 കടന്ന് നിഫ്റ്റി പുതിയ ഉയരങ്ങളിൽ
text_fieldsമുംബൈ: നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രധാന സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി20,000 കടന്നു. ആഗോള ആശങ്കകളെ മറികടന്നാണ് സമാന വിദേശ സൂചികള്‍ക്കില്ലാത്ത നേട്ടം നിഫ്റ്റി സ്വന്തമാക്കിയത്.
സെൻസെക്സ് 528.17 പോയന്റ് വർധിച്ച് 67,127.08ലും എത്തി. ആക്സിസ് ബാങ്ക്, പവർ ഗ്രിഡ്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐ.ടി.സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടോബ്രോ എന്നിവ നഷ്ടത്തിലായി.
വിജയകരമായ ജി20 ഉച്ചകോടിയും ഇൻഡെക്‌സ് പ്രമുഖരായ റിലയൻസ് ഇൻഡസ്‌ട്രീസിലെയും എച്ച്.ഡി.എഫ്.സി ബാങ്കിലെയും വാങ്ങലും ഇക്വിറ്റികളിലെ വിജയത്തിന്റെ ആക്കം കൂട്ടി.
2023 ജൂലൈക്ക് ശേഷമുള്ള രണ്ടാം ശ്രമത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 20,000 മാർക്ക് എത്താൻ നിഫ്റ്റിക്ക് കഴിഞ്ഞു. വിദേശികളിൽ നിന്നുള്ള സമ്മിശ്ര/നിഷേധാത്മകമായ ഒഴുക്കുകൾക്കിടയിൽ പ്രാദേശിക നിക്ഷേപകരിൽ നിന്നുള്ള ശക്തമായ ഒഴുക്ക് നിഫ്റ്റിയെ ഈ നാഴികക്കല്ല് കൈവരിക്കാൻ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.