ഇന്ധനവില വർധിക്കുേമ്പാൾ നേട്ടം കൊയ്യുന്ന ഒരു കൂട്ടർ ഇവരാണ്
text_fieldsമുംബൈ: രാജ്യത്ത് ഇന്ധനവില വർധന സാധാരണക്കാരുടെ നടുവൊടിക്കും. കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ചെയ്യും. എന്നാൽ ഓഹരി വിപണിയിലേക്ക് വരുേമ്പാൾ കളിമാറും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതോടെ ഓഹരി വിപണിയിൽ ഉയർച്ചയുണ്ടാകുന്നുവെന്നാണ് പുതിയ കണക്കുകൾ.
കണക്കുകൾ പരിശോധിക്കുേമ്പാൾ ഇന്ധനവില വർധനയും നിഫ്റ്റിയിലെ കയറ്റിറക്കങ്ങളും ബന്ധപ്പെട്ടുകിടക്കുന്നതായാണ് വിദഗ്ധരുടെ അഭിപ്രായം. വില കൂടുേമ്പാൾ ഓഹരിവിപണിയിലും ഉയർച്ച കാണാനാകും. ഇന്ധനവില താഴേക്ക് പോകുന്നേതാടെ പ്രതികൂലമാകുകയും ചെയ്യും.
രണ്ടുപതിറ്റാണ്ടിനിടെ നിഫ്റ്റി കുതിച്ചുകയറിയ ഒമ്പതുതവണയും ഇന്ധനവില വർധന രേഖപ്പെടുത്തിരുന്നതായി കാണാം. കഴിഞ്ഞ മാസങ്ങളിലെ ഇന്ധന വർധനവിൽ ഒാഹരി വിപണിയിൽ അഞ്ചുതവണയും നേട്ടമുണ്ടാക്കി. നഷ്ടം സംഭവിച്ച നാലുതവണയും മറ്റു പ്രതികൂല സാഹചര്യങ്ങൾ വിപണിയിൽ ഉടലെടുത്തിരുന്നു. നഷ്ടം രണ്ടുശതമാനത്തിൽ താഴെ മാത്രമാണെന്നതും നിക്ഷേപകർക്ക് ആശ്വാസകരമാണെന്ന് പറയുന്നു.
'ദീർഘകാല സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുേമ്പാൾ ഇന്ധനവില വർധനവ് ഇന്ത്യൻ ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കുന്നില്ല' -ജിയോജിത് ഫിനാൻഷ്യൽ സർവിസസ് തലവൻ വിനോദ് നായർ പറയുന്നു.
അസംസ്കൃത എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2001 മുതൽ 2007 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വില വർധന കാര്യമായുണ്ടായില്ലെങ്കിലും ഓഹരിവിപണിയിൽ ചെറിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. 2008 മുതൽ ആഗോളവിപണി വൻ തകർച്ചക്ക് സാക്ഷ്യം വഹിച്ചെങ്കിലും ഇന്ത്യൻ വിപണി പിടിച്ചുനിന്നു. 2011ലെ ചെറിയ കാലയളവിൽ ഇന്ധനവില വർധന വിപണിയെ പ്രതികൂലമായാണ് ബാധിച്ചത്. ഇതിനുശേഷം ഓഹരിവിപണിയും ഇന്ധനവില വർധനവും തമ്മിൽ 'പോസിറ്റീവ്' ബന്ധം രൂപപ്പെടുകയായിരുന്നു. വില കുറഞ്ഞ പല ഘട്ടങ്ങളും ഓഹരിവിപണിക്ക് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.