ഒമിക്രോൺ ഇന്ത്യക്ക് ഭീഷണിയല്ലെന്ന് നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: ഒമിക്രോൺ ഇന്ത്യക്ക് ഭീഷണിയാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഒമിക്രോണിനെ ഭീഷണിയായി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ല. അത് നമുക്കൊരു വെല്ലുവിളി തന്നെയാണ്. എങ്കിലും ഏത് സാഹചര്യത്തേയും നേരിടാൻ ഇന്ത്യക്ക് കഴിയുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഏല്ലാ സൂചകങ്ങളും പ്രതീക്ഷ നൽകുന്നതാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എങ്കിലും ഒമിക്രോണിൽ നാം ജാഗ്രത പുലർത്തണം. കോവിഡ് വെല്ലുവിളി ചില മേഖലകളിൽ അവസരമാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. അസംഘടിത മേഖലയെ ഒരു പരിധി വരെ സംഘടിതമാക്കി മാറ്റാൻ കോവിഡ് മൂലം സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ജി.ഡി.പി സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. ഏഴ് ശതമാനത്തിലേക്ക് മുകളിലേക്ക് ജി.ഡി.പി എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നികുതി നയവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സമന്വയവും വലിയ വളർച്ചക്ക് കാരണമാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.