ലൈഫ് മിഷനിൽ ലക്ഷം വീടുകൾ കൂടി; ക്ഷേമ പെൻഷൻ 1600 രൂപയാക്കി
text_fieldsതിരുവനന്തപുരം: ഇടതു സർക്കാറിന്‍റെ പ്രധാന സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായ ലൈഫിൽ അടുത്ത സാമ്പത്തിക വർഷത്തിലും കൂടുതൽ വീടുകൾ അനുവദിച്ച് ബജറ്റ്. ലക്ഷം വീടുകൾ കൂടി ലൈഫിന്‍റെ ഭാഗമായി അടുത്ത വർഷം അനുവദിക്കും. ഇതിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ടാകും.
40,000 പട്ടികജാതി വിഭാഗക്കാർക്കും 12,000 പട്ടിക വിഭാഗക്കാർക്കുമായിരിക്കും ലൈഫ് വഴി വീടു നൽകുക. ഇതിനായി 2080 കോടിയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ലോട്ടറി തൊഴിലാളികളുടെ ഭവന പദ്ധതിക്കായി ലൈഫ് ബംപർ എന്ന പേരിൽ ലോട്ടറി ആരംഭിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇതിനൊപ്പം സർക്കാർ ക്ഷേമ പെൻഷനും ഉയർത്തിയിട്ടുണ്ട്. 1600 രൂപയായാണ് ക്ഷേമ പെൻഷൻ ഉയർത്തിയത്. വർധിപ്പിച്ച തുക ഏപ്രിൽ ഒന്ന് മുതൽ വിതരണം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ, ആയമാർ, ആശവർക്കർമാർ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, സി.ഡി.എസ് ചെയർമാൻ എന്നിവർക്കെല്ലാം പ്രത്യേക ആനുകൂല്യങ്ങളും ബജറ്റ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.