‘തയാർ കുരുമുളക്’ ഓൺലൈൻ ലേലത്തിന് തുടക്കം
text_fieldsമട്ടാഞ്ചേരി: കുരുമുളക് വിപണിയിൽ പ്രതീക്ഷകൾ ഉയർത്തി ‘തയാർ കുരുമുളക്’ ഓൺലൈൻ ലേലത്തിന് കൊച്ചിയിൽ തുടക്കമായി. കൊച്ചി കേന്ദ്രീകരിച്ചുള്ള ഇന്ത്യ പെപ്പർ സ്പെയ്സസ് ട്രെയ്ഡ് അസോസിയേഷനാണ് ‘തയാർ കുരുമുളക്’ ലേലം തുടങ്ങിയത്. വിൽപനക്കാർക്കും വാങ്ങലുകാർക്കും കുറഞ്ഞസമയത്ത് നേരിട്ട് ഇടപാടുനടത്താൻ കഴിയുന്ന സംവിധാനമാണ്. വിൽപനക്കാരൻ കുരുമുളക് സംബന്ധമായ വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും ലബോറട്ടറിയിൽനിന്നുള്ള ഗുണനിലവാര സർട്ടിഫിക്കറ്റും നൽകും.
വാങ്ങുന്ന പാർട്ടിക്ക് 10 ശതമാനം തുക നൽകി വില രേഖപ്പെടുത്തി ലേലത്തിൽ പങ്കെടുക്കാം. കച്ചവടം ഉറപ്പിച്ചാൽ 48 മണിക്കൂറിനകം തുകനൽകി രസീത് ഹാജരാക്കി ചരക്ക് നീക്കം ചെയ്യുന്ന രീതിയിലാണ് ‘തയാർ കുരുമുളക്’ ലേലം നടക്കുന്നത്. ഓൺലൈൻ സ്പോട്ട് ട്രേഡിങ് പ്രസിഡന്റ് കിഷോർ ശ്യാംജി കുറുവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹേമന്ത് കിഷോർ, രാജേഷ് രാജു, ഉമംഗ് കപൂർ, സുധീഷ് ,വി. ദ്യോത് നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.