ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഇബ്രിയിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഇബ്രി അൽ നഹദയിൽ പ്രവർത്തനമാരംഭിച്ചു. ഒമാനിലെ എട്ടാമത് ശാഖ ഇബ്രി വാലി ശൈഖ് സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ലയും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ചേർന്ന് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു.
ചടങ്ങിൽ റീജനൽ ഡയറക്ടർ അബ്ദുൽ ഗഫൂർ കൊടപ്പനക്കൽ, ഓപറേഷൻ മാനേജർ ഇബ്രാഹിം, ഫിനാൻസ് മാനേജർ ജോർജ് മാത്യു, പർച്ചേഴ്സ് മാനേജർ ഷറഫത്തലി, ഏരിയ മാനേജർ പ്രഭിലാഷ്, ഒമാനിലെ സാമൂഹിക, സാംസ്കാരിക, വ്യവസായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജൻസിക്ക് ഇന്ത്യയിലും ജി.സി.സിയിലും അനവധി ഔട്ട് ലറ്റുകളുണ്ട്. സ്വദേശികളും വിദേശികളും അടങ്ങിയ ഇബ്രി നിവാസികൾക്ക് റമദാനോടനുബന്ധിച്ച് മികച്ച ഷോപ്പിങ്ങിന് അവസരമൊരുക്കുന്നതിനായിട്ടാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. ആകർഷകവും ലാഭകരവുമായ നിരവധി ഓഫറുകൾ പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.