വിദേശ പാര്‍പ്പിട മേഖലയിലെ പുത്തൻ പ്രവണതകളുമായി കൊച്ചിയില്‍ 'ഓപ്പസ് ഹൈവേ' ഒരുങ്ങി
text_fieldsകൊച്ചി: വിദേശ പാര്‍പ്പിട മേഖലയിലെ പുതിയ പ്രവണതകളെ കോർത്തിണക്കി കൊച്ചിയില്‍ അത്യാഢംബര പാര്‍പ്പിട സമുച്ചയവുമായി ട്രാവൻകൂർ ബിൽഡേഴ്സ്. കൊച്ചിയിലെ പ്രധാന ലൊക്കേഷനായ വൈറ്റിലക്കും പാലാരിവട്ടത്തിനുമിടയില്‍ ചക്കരപ്പറമ്പില്‍ എൻ.എച്ച് ബൈപാസിന് തൊട്ടടുത്ത് നിർമാണം പൂര്‍ത്തിയായ ഓപ്പസ് ഹൈവേ എന്ന് നാമകരണം ചെയ്ത 23 നിലകളുള്ള പാര്‍പ്പിട സമുച്ചയമാണ് വികസിത രാജ്യങ്ങളിലെ പാര്‍പ്പിട മേഖലയിലെ പുത്തന്‍ ആശയങ്ങളെയും നിർമാണ ശൈലിയെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്.
ബൈപാസില്‍ നിന്ന് 100 മീറ്റര്‍ അകലെ ഒന്നേകാല്‍ ഏക്കറിലാണ് ഓപ്പസ് ഹൈവേ സ്ഥിതി ചെയ്യുന്നത്. ഈ വിസ്തൃതിയുടെ കാൽഭാഗം മാത്രമേ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി ഭാഗത്ത് മനോഹരമായ പുല്‍ത്തകിടിയും പൂന്തോട്ടവും കളി സ്ഥലവും ഗസീബോയുമാണ്. അതിനാല്‍ അപാര്‍ട്ട്മെന്‍റില്‍ താമസിക്കുമ്പോഴും വില്ലയുടെ അനുഭൂതിയും റിസോര്‍ട്ടിന്റെ ആമ്പിയന്‍സും പ്രദാനം ചെയ്യുന്നു.
25 നിലകളില്‍ ആദ്യത്തെ നാല് നിലകളിലാണ് പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്കുള്ള പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. മൂന്നു മുതല്‍ 22 വരെയുള്ള നിലകളിലാണ് അപ്പാര്‍ട്ട്മെന്‍റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അപ്പാര്‍ട്ട്മെന്റുകൾ നന്നായി ക്രോസ് വെന്‍റിലേഷന്‍ ചെയ്തതിനാല്‍ കൂടുതൽ കാറ്റും വെളിച്ചവും ലഭിക്കുന്ന തരത്തിലാണ് എല്ലാ മുറികളും ഒരുക്കിയിട്ടുള്ളത്. എല്ലാ അപ്പാര്‍ട്ട്മെന്‍റും വി.ആര്‍.എഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്. മികച്ച തിയറ്റര്‍ ആമ്പിയന്‍സ് പ്രദാനം ചെയ്യുന്ന മിനി തിയറ്ററും പ്രധാനപ്പെട്ട സവിശേഷതയാണ്.
പൊതു ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം, ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പകല്‍ സംരക്ഷിക്കാൻ ക്രഷ് എന്നിവയും ഗ്രൗണ്ട് േഫ്ലാറില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ഡിസൈന്‍ ചെയയ്തതിനാല്‍ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും വിശാലമായ ഇടങ്ങളുണ്ട്. ബാന്‍ക്വറ്റ് ഹാള്‍, പൂള്‍ സൈഡ് ഡെക്ക്, സ്കൈ ക്ലബ് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ഒരേസമയം വ്യത്യസ്ത ആഘോഷ പരിപാടികള്‍ നടത്താന്‍ സൗകര്യമുണ്ട്.
അപ്പാര്‍ട്ട്മെന്‍റുകള്‍ ആരംഭിക്കുന്ന മൂന്നാം നിലയില്‍ പോഡിയത്തിലാണ് ഫാമിലി പൂളും കിഡ്സ് പൂളും സജ്ജീകരിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് വിശാലമായ ഒരു ലാൻഡ്സ്കേപ്പ് ഏരിയയുമുണ്ട്. ഓരോ നിലയിലും നാല് അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. ഓരോ നിലയിലും വിശാലമായ ലോബിയും ഓരോ േഫ്ലാറിനും പ്രത്യേക സ്കൈ ഗാര്‍ഡനും നല്‍കിയിട്ടുണ്ട്. ലിഫ്റ്റ് ലോബിയില്‍ നിന്ന് പ്രവേശിച്ച് പ്രകൃതി ആസ്വദിക്കാവുന്ന തരത്തിലാണ് 23ാമത്തെ നിലയില്‍ വിശാലമായ സ്കൈ ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്. സ്കൈ ക്ലബിന് ഒരു വശത്ത് കോഫി ഷോപ്പും മറുഭാഗത്ത് മീറ്റിങ് സ്പെയ്സും സംവിധാനിച്ച് ഡബിള്‍ ഹൈറ്റിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. സ്കൈ ക്ലബിന് പുറത്ത് ഒരു കഫ് ഗാര്‍ഡനും നിർമിച്ചിട്ടുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ കടലും കിഴക്കന്‍ മലനിരകളും ആസ്വദിക്കാം. കൊച്ചിയിലെ മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അനിര്‍വചനീയമായ അനുഭൂതിയാണ് ഈ കാഴ്ച സമ്മാനിക്കുക. ടൈലും ഗ്ലാസും ക്ലാഡ് ചെയ്ത് നിർമിച്ച ഓപസ് ഹൈവേയുടെ പുറവും അകം പോലെ മനോഹരമാണ്.
അനസ്, ജെയിംസ് എന്നിവരാണ് പ്രോജെക്ടിന്‍റെ ആര്‍ക്കിടെക്ടുമാർ. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും +91 9961555000 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.