നികുതി വെട്ടിപ്പിന് അറസ്റ്റിലായത് 180 പേർ -ധനകാര്യ സെക്രട്ടറി
text_fieldsന്യൂഡൽഹി: നികുതി വെട്ടിപ്പ് നടത്തിയ 180 പേർ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അറസ്റ്റിലായെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ. അജയ് ഭൂഷൺ പാണ്ഡെ. അറസ്റ്റിലായവരിൽ കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്‍റുമാരും ഉൾപ്പെടും. സോഫ്റ്റുവെയർ വഴി വിവരങ്ങൾ ശേഖരിച്ചാണ് 2017 മുതൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതെന്നും ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.
നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്ന വിവിധ ഏജൻസികളിൽ നിന്നുള്ള കണക്കുകളാണ് നികുതി വകുപ്പിന്‍റെ പക്കലുള്ളത്. പരാതി അടിസ്ഥാനമാക്കി രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളവർക്കെതിരെ നികുതി വകുപ്പ് നേരത്തെ നടപടിയെടുക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള നടപടികൾ ചില സന്ദർഭങ്ങളിൽ പിഴക്കാറുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാം വിവരാധിഷ്ഠിതമാണെന്നും ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.
രേഖകളിൽ പൊരുത്തക്കേടുള്ള നികുതിദായകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരക്ക് സേവന നികുതി (ജി.എസ്.ടി) പിരിവ് ഡിസംബർ മാസത്തിൽ 1.15 ലക്ഷം കോടി രൂപയിലെത്തി. ഇത് റെക്കോഡ് ആണ്. രാജ്യം സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്‍റെ പാതയിലാണെന്നും അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.