നന്ദിനി പാലിന്റെ വില കൂട്ടി അളവ് കുറക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ
text_fieldsബംഗളൂരു: നന്ദിനി പാലിന്റെ വില കൂട്ടി അളവ് കുറക്കാൻ കർണാടക മിൽക്ക് ഫെഡറേഷന്റെ നിർദേശം. ലിറ്ററിന് അഞ്ച് രൂപയുടെ വരെ വർധന വരുത്തണമെന്നാണ് കർണാടക മിൽക്ക് ഫെഡറേഷൻ ആവശ്യപ്പെടുന്നത്. മാർച്ച് ഏഴിന് സംസ്ഥാന ബജറ്റിന് ശേഷം വില വർധനവ് നിലവിൽ വരുമെന്നാണ് സൂചന.
പാലിന്റെ വില കൂട്ടിയതിനൊപ്പം അളവ് കുറക്കാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. നേരെ ഒരു പാക്കറ്റിൽ 1050 മില്ലി.ലിറ്റർ പാലുണ്ടായിരുന്നുവെങ്കിൽ ഇനി ഒരു ലിറ്റർ പാല് മാത്രമാണ് ഉണ്ടാവുക.
പാലിന്റെ വില കൂട്ടാനുള്ള നിർദേശം അംഗീകരിക്കപ്പെട്ടാൽ നന്ദിനി ടോൺ മിൽക്കിന്റെ വില 44 രൂപയിൽ നിന്നും 47 ആയി ഉയരും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നന്ദിനി പാലിന് വരുത്തുന്ന ഏറ്റവും വലിയ വില വർധനയാണിത്. ഇതിന് മുമ്പ് 2022ൽ നന്ദിനി പാലിന് രണ്ട് രൂപയുടെ വർധന വരുത്തിയിരുന്നു. എന്നാൽ, അന്ന് പാലിന്റെ അളവ് വർധിപ്പിച്ചതിനാൽ വില വർധനവിന്റെ ആഘാതം വലിയ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെട്ടിരുന്നില്ല.
നേരത്തെ കർണാടകയിൽ കോഫി ബ്രൂവേഴ്സ് അസോസിയേഷൻ കാപ്പിയുടെ വിലയും വർധിപ്പിച്ചിരുന്നു. കിലോ ഗ്രാമിന് 200 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാർച്ചിൽ വില വർധനവ് നിലവിൽ വരും. ഇതിനൊപ്പം ബി.എം.ടി.സി ബസുകളുടേയും നമ്മ മെട്രോയുടേയും നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിനൊപ്പം കുടിവെള്ളത്തിന്റെ നിരക്കും ഉയരും. കർണാടക ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതിനിരക്കുകൾ ഉയർത്താൻ ഒരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.