ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് നാല് ലക്ഷം; ഓഫർ പ്രഖ്യാപിച്ച് ബെസോസ്
text_fieldsആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജെഫ് ബെസോസ്. രാജിവെക്കുന്ന ജീവനക്കാർക്ക് 4.1 ലക്ഷം രൂപ നൽകുമെന്നാണ് കമ്പനി സി.ഇ.ഒ അറിയിച്ചിരിക്കുന്നത്. പേ ടു ക്വിറ്റ് എന്ന പേരിലാണ് ആമസോണിന്റെ പദ്ധതി.
ആമസോണിൽ ജോലിക്ക് ചേർന്ന് ആദ്യ വർഷം തന്നെ രാജിവെച്ച് പുറത്ത് പോകുന്നവർക്ക് 2000 ഡോളറായിരിക്കും നൽകുക. ഓരോ വർഷം കഴിയുംതോറും തുക ആയിരം ഡോളർ വർധിപ്പിക്കും. ഇത്തരത്തിൽ പരമാവധി 5000 ഡോളർ വരെ പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് നൽകും.
നിങ്ങൾ ഒരിക്കലും ഇത് തെരഞ്ഞെടുക്കരുതെയെന്ന അഭ്യർഥനയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങൾ ഈ ഓഫർ തെരഞ്ഞെടുക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നിങ്ങൾ ഇവിടെ തുടരണമെന്ന് തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.
ദീർഘകാലത്തേക്ക് ആമസോണിൽ തുടരണോയെന്ന് ജീവനക്കാരെ ഓർമിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കത്ത് പുറത്തിറക്കിയതെന്നാണ് ആമസോണിന്റെ വിശദീകരണം. ദീർഘകാലത്തേക്ക് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കാത്തവരെ എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് ആമസോണിന്റെ പുതിയ നീക്കത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.