ഇടപാടുകാർ ഭയക്കേണ്ട; എല്ലാവരുടേയും പണം സുരക്ഷിതമെന്ന് പേടിഎം അധികൃതർ
text_fieldsന്യൂഡൽഹി: തങ്ങളുടെ ഇടപാടുകാരുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെൻറ് ആപ്പായ പേടിഎം. ആപ്പ് പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് പേടിഎം അധികൃതരുടെ പ്രതികരണം. ഉപയോക്താക്കൾക്ക് വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ സൗകര്യമൊരുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പേടിഎം ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ പുറത്താക്കിയത്.
ഇതിന് മറുപടിയുമായി പേടിഎം അധികൃതർ ട്വിറ്ററിലെത്തി. 'നിങ്ങളുടെ എല്ലാവരുടേയും പണം പൂർണ്ണമായും സുരക്ഷിതമാണ്. പഴയതുപോലെ തന്നെ ആപ്പിലെ സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും. -കമ്പനി അവരുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിലൂടെ അറിയിച്ചു.
പ്രതിമാസം അഞ്ച് കോടിയിലധികം സജീവ ഇടപാടുകാരാണ് പേടിഎമ്മിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ട്വിറ്റർ യൂസർമാരാണ് പേടിഎം പ്ലേസ്റ്റോറിൽ കാണാനില്ലെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പേടിഎം വാലറ്റും, ഫസ്റ്റ് ഗെയിംസ് ആപ്പുമാണ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്തത്. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം, ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്.
Dear Paytm'ers,
— Paytm (@Paytm) September 18, 2020
Paytm Android app is temporarily unavailable on Google's Play Store for new downloads or updates. It will be back very soon.
All your money is completely safe, and you can continue to enjoy your Paytm app as normal.
പുതിയ ചൂതാട്ട നയങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ ആപ്പ് നീക്കം ചെയ്തത്. െഎ.പി.എൽ മത്സരം തുടങ്ങാനിരിക്കെയാണ് ഗൂഗ്ളിെൻറ നടപടിയെന്നതും ശ്രദ്ദേയമാണ്. പുതിയ ചൂതാട്ട നയങ്ങളെ കുറിച്ച് കമ്പനി ബ്ലോഗിലൂടെ വിശദീകരിച്ചു. ഒാൺലൈൻ കാസിനോ തങ്ങൾ അനുവദിക്കില്ലെന്നും സ്പോർട്സ് വാതുവെപ്പുകൾക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗ്ൾ അറിയിച്ചു.
ഉപയോക്താവിന് പണം സമ്മാനം നൽകുന്ന പേയ്ഡ് ഗെയിമുകൾക്കായുള്ള പ്രത്യേക വെബ് സൈറ്റ് ലിങ്കുകൾ പ്ലേസ്റ്റോറിലെ ഒരു ആപ്പിന് നൽകാൻ അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും ബ്ലോഗിൽ പറയുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഗൂഗ്ൾ പുതിയ നയങ്ങള്‍ അവതരിപ്പിച്ചത്. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ഡെവലപ്പറെ അക്കാര്യം അറിയിച്ചു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല". -ഗൂഗ്ൾ വ്യക്തമാക്കി.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.