പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്
text_fieldsന്യൂഡൽഹി: 1971 ൽ ഒരു സ്വതന്ത്ര രാജ്യമായി ഉയർന്നുവന്നപ്പോൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ബംഗ്ലാദേശ്. എന്നാൽ, ഇന്ന് അവർ വളർച്ചയുടെ പാതയിലാണ്. അയൽ രാജ്യമായ ഇന്ത്യയെ പോലും ചില കാര്യങ്ങളിൽ പിന്നിലാക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. ആളുകളുടെ പ്രതിശീർഷ വരുമാനത്തിലാണ് ഇപ്പോൾ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നിരിക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൗരൻമാരുരെ പ്രതിശീർഷ വരുമാനം 2,227 ഡോളറായി ഉയർന്നതായി ആസൂത്രണ മന്ത്രി എംഎ മന്നാൻ മന്ത്രിസഭയെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം അത് 2,064 ഡോളറായിരുന്നു. ഒമ്പത് ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രാജ്യം കൈവരിച്ചത്. ബംഗ്ലാദേശിെൻറ പ്രതിശീർഷ വരുമാനം ഇപ്പോൾ ഇന്ത്യയേക്കാൾ 280 ഡോളർ കൂടുതലാണ്. 1,947 ഡോളറാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം.
ബംഗ്ലാദേശ് പ്രതിശീര്‍ഷ വരുമാനത്തിൽ ഇന്ത്യയെ മറികടക്കുമെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ കഴിഞ്ഞ വർഷത്തെ പ്രവചനമാണ് ഇപ്പോൾ ഫലിച്ചിരിക്കുന്നത്. ഐഎംഎഫിെൻറ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണം ശരിയാവുകയാണെങ്കിൽ 2025 ൽ ബംഗ്ലാദേശ് പ്രതിശീർഷ ജി.ഡി.പിയിലും ഇന്ത്യയെ മറികടന്നേക്കും.
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ കൂടി ബാധിച്ചതോടെയാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇടിഞ്ഞത്. സാേങ്കതികമായി നോക്കിയാൽ, നിലവിൽ ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യക്കാരേക്കാൾ സമ്പന്നരാണ്. എങ്കിലും, പണത്തിെൻറ ക്രയശേഷി ഉൾപ്പെടെ താരതമ്യം ചെയ്യുമ്പോൾ ബംഗ്ലാദേശിനേക്കാൾ ഉയര്‍ന്ന സമ്പദ്‍വ്യവസ്ഥയാണ് നമ്മുടെ രാജ്യത്തിേൻറത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ദാരിദ്ര്യത്തിനെതിരെയും വികസനമില്ലായ്മക്കെതിരെയും പോരാടുകയാണ്. 2007ൽ ബംഗ്ലാദേശിെൻറ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ പകുതി മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.