ജനങ്ങളുടെ ദുരിതം തീരുന്നില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
text_fieldsന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 86.51 രൂപയായി. ഡീസൽ ലിറ്ററിന് 80.72 രൂപയായും ഉയർന്നു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന് 2.34 രൂപയും ഡീസൽ 2.36 രൂപയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ് കേന്ദ്രസർക്കാറിന്‍റെ വിശദീകരണം.
എണ്ണ ഉൽപാദനം വെട്ടിക്കുറച്ച സൗദ്യ അറേബ്യയുടെ നടപടിയാണ് വില വർധിക്കാനുള്ള കാരണമെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ പറയുന്നത്. എണ്ണ ഉൽപാദനത്തിൽ പ്രതിദിനം ഒരു മില്യൺ ബാരൽ വെട്ടിചുരുക്കുമെന്ന സൗദിയുടെ പ്രഖ്യാപനമാണ് വില കുറയുന്നതിനുള്ള കാരണമെന്നാണ് വിശദീകരണം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.