പെട്രോൾ വിലയിൽ ഇന്ത്യക്ക് ഒപ്പമെത്താനാകാതെ യു.എസ്; മുംബൈയിലെ വില ന്യൂയോർക്കിെൻറ ഇരട്ടി
text_fieldsമുംബൈ: രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പെട്രോൾ വില ന്യൂയോർക്കിലെ പെട്രോൾ വിലയുടെ ഇരട്ടിയോളം. മുംബൈയിൽ ദിവസങ്ങൾക്ക് മുേമ്പ പെട്രോൾ വില ലിറ്ററിന് നൂറുരൂപ തൊട്ടിരുന്നു. പെട്രോളിന് മുംബൈയിൽ 100.47രൂപയും ഡീസലിന് 92.45 രൂപയുമാണ് നിരക്ക്. മധ്യപ്രദേശിലെ ഭോപാലിലും പെട്രോൾ വില നൂറുകടന്നിരുന്നു. ഭോപാലിൽ പെട്രോളിന് 102.34രൂപയും ഡീസലിന് 93.37 രൂപയുമാണ്.
ന്യൂയോർക്കിലെ പെട്രോൾ വിലയുടെ ഇരട്ടിയാണ് മുംബൈയിൽ എന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ ഇൗ വർഷം മാത്രം പെട്രോൾ വിലയിൽ 11 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ പെട്രോൾ വില തിങ്കളാഴ്ച 100.47 രൂപ തൊട്ടു. അതായത് 1.39 ഡോളർ. എന്നാൽ യു.എസിലെ സാമ്പത്തിക കേന്ദ്രമായ ന്യൂയോർക്കിലെ പെട്രോൾ വില 0.79 ഡോളറും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഇന്ധന നികുതി കുത്തനെ വർധിപ്പിച്ചിരുന്നു. ഇതോടെ നികുതി നിരക്ക് വർധന പൊതു ധനസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. പെട്രോൾ -ഡീസൽ നികുതി വർധനയോടെ ചില്ലറ വിപണി വിലയിലും നികുതിയിലും 2013നെ അപേക്ഷിച്ച് ആറിരട്ടി വർധനയുണ്ടായെന്നാണ് കണക്കുകൾ.
നികുതി വർധിപ്പിക്കാതെ വില കുറക്കാനാകില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ. പ്രദേശിക വിപണിയിൽ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും എണ്ണക്കമ്പനി വക്താക്കൾ പറയുന്നു.
കേന്ദ്രത്തിെൻറ നികുതിക്ക് പുറമെ സംസ്ഥാനങ്ങളുടെ നികുതി കൂടിയാകുേമ്പാൾ ജനങ്ങളുടെ മേൽ ഇരുട്ടടിയാകും. ഇന്ധനവില വർധനക്കൊപ്പം അവശ്യവസ്തുക്കൾ, പഴം-പച്ചക്കറികൾ തുടങ്ങിയവയും വില വർധന നേരിടേണ്ടിവരും.
അന്താരാഷ്ട്ര വിപണിയിലെ കഴിഞ്ഞ 15 ദിവസത്തെ ശരാശരി ഇന്ധനവിലയും വിദേശനാണ്യ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പെട്രോൾ -ഡീസൽ എന്നിവയുടെ വില വർധിപ്പിക്കുക. അതേസമയം, അന്താഷ്ട്ര വിപണിൽ അസംസ്കൃത എണ്ണയുടെ വില കുറയുേമ്പാഴും രാജ്യത്ത് ഒരു മാസത്തിനിടെ 17ാമത്തെ തവണയും വില വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.