എ.ടി.എമ്മിലൂടെ പി.എഫ് തുക; മാറ്റം ജൂണോടെ
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) പരിഷ്കരിച്ച സോഫ്റ്റ് വെയർ സംവിധാനമായ ഇ.പി.എഫ്.ഒ -3.0 ജൂണോടെ അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇതിനുപിന്നാലെ പ്രൊവിഡൻറ് ഫണ്ട് (പി.എഫ്) തുക പിൻവലിക്കാൻ ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് എ.ടി.എം കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ബാങ്കിങ് സൗകര്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന കാര്യക്ഷമതയുള്ളതാവും പുതിയ സംവിധാനം. വെബ്സൈറ്റടക്കം പരിഷ്കരണത്തിന്റെ പ്രാരംഭ ഘട്ടം 2025 ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.
പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതോടെ, എ.ടി.എം കാർഡ് ഉപയോഗിച്ച് തങ്ങളുടെ പി.എഫ് തുക പിൻവലിക്കാനുള്ള സൗകര്യവും ഒരുക്കാനാവും. 2025ഓടെ ഇ.പി.എഫ്.ഒ വരിക്കാർക്ക് എ.ടി.എമ്മുകൾ വഴി പി.എഫ് പിൻവലിക്കാൻ കഴിയുമെന്ന് കഴിഞ്ഞ മാസം ലേബർ സെക്രട്ടറി സുമിത ദവ്റ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.