Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.പി.ഐ ഇടപാടുകൾക്ക്​...

യു.പി.ഐ ഇടപാടുകൾക്ക്​ പ്രൊസസിങ്​ ചാർജ്​ ചുമത്താനൊരുങ്ങി ഫോൺപേ

text_fields
bookmark_border
യു.പി.ഐ ഇടപാടുകൾക്ക്​ പ്രൊസസിങ്​ ചാർജ്​ ചുമത്താനൊരുങ്ങി ഫോൺപേ
cancel

ന്യൂഡൽഹി: യു.പി.ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപേ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​ മുകളിലുള്ള റീചാർജുകൾക്കാണ്​ പ്രത്യേക ചാർജ്​ ചുമത്തുകയെന്നും ഫോൺപേ അറിയിച്ചു.

യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക്​ പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ്​ ഫോൺപേ. ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകൾക്ക്​ പണം ചുമത്താൻ ആരംഭിച്ചിട്ടില്ല. ചെറിയ തുകയുടെ ഇടപാടുകൾക്ക്​ ട്രാൻസാക്ഷൻ ചാർജ്​ ചുമത്തി​ല്ലെന്നും ഫോൺപേ അറിയിച്ചു. 50 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്ക്​ ഒരു രൂപയും 100ന്​ മുകളിലുള്ളതിന്​ രണ്ട്​ രൂപയും ചാർജായി ഈടാക്കുമെന്നും ഫോൺപേ വക്​താവ്​ പറഞ്ഞു.

165 കോടി യു.പി.ഐ ഇടപാടുകളാണ്​ ഫോൺപേ സെപ്​റ്റംബറിൽ നടത്തിയത്​. ആപുകളിലൂടെ നടത്തുന്ന ഇടപാടുകളിൽ 40 ശതമാനവും ഫോൺപേ ഉപയോഗിച്ചാണ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhonePay
News Summary - PhonePay is ready to charge processing charges for UPI transactions
Next Story