ഗുദൈബിയ ലുലുവിൽ പിനോയ് വീക്കിനു തുടക്കം
text_fieldsമനാമ: ഗുദൈബിയ ലുലു ഹൈപ്പർമാർക്കറ്റിൽ പിനോയ് വീക്ക് ആരംഭിച്ചു. ജൂൺ 15 വരെ നടക്കുന്ന ഫെസ്റ്റിവൽ ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഫിലിപ്പിനി സമൂഹത്തിന്റെ സംസ്കൃതി, തനതു വിഭവങ്ങൾ, കരകൗശല വൈദഗ്ധ്യം എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ എന്നിവ മുതൽ ധൂമ്രനൂൽ മധുരക്കിഴങ്ങ്, ഫിലിപ്പീൻസിൽ പിടിച്ചു പാക്ക് ചെയ്യുന്ന മത്സ്യം എന്നിവയടക്കം ഫിലിപ്പിനി ഉൽപന്നങ്ങളുടെ വൻശേഖരം തന്നെ മേളയിൽ ഒരുക്കിയിട്ടുണ്ട്.
ലുലുവിലെ പ്രഗത്ഭരായ ഷെഫുകളൊരുക്കിയ ഫിലിപ്പിനോ വിഭവങ്ങളും ലഭ്യമാണ്. മികച്ച ഫിലിപ്പിനോ ബ്രാൻഡുകളായ യു.എഫ്.സി, മാമാ സീത, ലിഗോ എന്നിവയും ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപന്നങ്ങളും പ്രമോഷനിലുണ്ട്. പ്രശസ്തമായ കോറോ ഫിലിപ്പിനോ ഗായകസംഘത്തിന്റെ സംഗീത പരിപാടിയും നടന്നു. ഗുദൈബിയ ലുലുവിൽ കരോക്കെ മത്സരം നടക്കും. ഫിലിപ്പീൻസ് റോണ്ടെല്ല സംഗീത പ്രകടനങ്ങൾ 13ന് ദാന മാളിൽ നടക്കും.
ബഹ്റൈനിൽ പിനോയ് പാചകരീതികളും സൗന്ദര്യവർധക ഉൽപന്നങ്ങളും സംസ്കാരവും പ്രദർശിപ്പിക്കുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിനു അതീവ സന്തോഷമുണ്ടെന്ന് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.