പിഎം-കിസാന്‍ പദ്ധതിയിലൂടെ അര്‍ഹതയില്ലാത്ത 20 ലക്ഷത്തിലേറെ പേര്‍ക്ക് കേന്ദ്രം നല്‍കിയത് 1,364 കോടി രൂപ
text_fieldsന്യൂഡല്‍ഹി: പിഎം-കിസാന്‍ പദ്ധതി പ്രകാരം അര്‍ഹതയില്ലാത്ത 20 ലക്ഷത്തിലധികം പേര്‍ക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1,364 കോടി രൂപ. മനുഷ്യാവകാശ പ്രവർത്തകൻ വെങ്കടേഷ് നായകിെൻറ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നികുതി അടക്കുന്നവരും ആനുകൂല്യത്തിന് അര്‍ഹതിയില്ലാത്തവരുമായ നിരവധി കർഷകർ ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവരാവകാശ രേഖയില്‍ സൂചിപ്പിക്കുന്നത്. അര്‍ഹതയില്ലാത്തവരില്‍ 55.58 ശതമാനം പേരും ആദായനികുതി അടക്കുന്ന കർഷകരിൽ പെട്ടവരാണ്. ബാക്കി 44.41 ശതമാനം പേര്‍ യോഗ്യതയില്ലാത്ത കര്‍ഷകരുടെ വിഭാഗത്തില്‍ പെടുന്നവരാണെന്നും നായക് പറഞ്ഞു.
അര്‍ഹതയില്ലാത്തവര്‍ക്ക് കൈമാറിയ ഫണ്ടുകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ പ്രവര്‍ത്തകനായ നായക് പറഞ്ഞു. 2019 ല്‍ പ്രധാനമന്ത്രി-കിസാന്‍ യോജന ആരംഭിച്ചതുമുതല്‍ 2020 ജൂലൈ 31 വരെ യോഗ്യതയില്ലാത്തവര്‍ക്കും ആദായനികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്കുമായി 1,364.13 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റയിൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.