മോദിയുടെ പരിഷ്കാരങ്ങൾ ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കും -അംബാനി
text_fieldsഗാന്ധിനഗർ: പ്രധാനമന്ത്രി മോദിയുടെ ധീരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പരിഷ്കാരങ്ങളുടെ ഗുണഫലങ്ങൾ വരും വർഷങ്ങളിലുണ്ടാവുമെന്നും അംബാനി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂനിവേഴ്സിറ്റി വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നേതൃത്വവും നയങ്ങളും മൂലം ലോകം മുഴവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. അദ്ദേഹത്തിന് കീഴിൽ പുതിയൊരു ഇന്ത്യയാണ് ഉയർന്ന് വരുന്നത്. നരേന്ദ്രമോദിയുടെ ആത്മവിശ്വാസം രാജ്യത്തിന് തന്നെ പ്രചോദനമാണെന്ന് അംബാനി പറഞ്ഞു.
നരേന്ദ്രമോദി സർക്കാറിെൻറ ധീരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുള്ള വഴിയൊരുക്കും. വരും വർഷങ്ങളിൽ ഇതിെൻറ പ്രതിഫലനം സമ്പദ്വ്യവസ്ഥയിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ആത്മനിർഭർ ഭാരതിലേക്കുള്ള മികച്ച സംഭാവനയാണ് പണ്ഡിറ്റ് ദീൻദയാൽ യൂനിവേഴ്സിറ്റിയെന്നും മുകഷ് അംബാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.