വീട്ടിലിരുന്ന് സ്വയം സംരംഭകനാകാം; 15 ഹോം ബിസിനസ് ലൈസൻസുമായി ഖത്തർ വാണിജ്യ മന്ത്രാലയം
text_fieldsദോഹ: വീട്ടിലിരുന്നും സംരംഭകനാകാനുള്ള അവസരം തുറന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. തെരഞ്ഞെടുക്കപ്പെട്ട 15 വിഭാഗങ്ങളിലായി സംരംഭകത്വം ആരംഭിക്കുന്നതിന് ലൈസൻസ് നൽകുമെന്ന് വാണിജ്യ വ്യവവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിംഗ്ൾ വിൻഡോ സർവീസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ മാർഗം ലൈസൻസിന് അപേക്ഷിക്കാവുന്നതാണ് . എന്നാൽ, സ്വദേശി പൗരന്മാർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്.
ലൈസൻസ് അനുവദിക്കുന്ന സംരംഭക വിഭാഗങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. സ്ത്രീകൾക്കും കുടുംബങ്ങൾക്കുമിടയിൽ ചെറു സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിവിധ സ്വയം തൊഴിൽ പദ്ധതികളെ ലൈസൻസുകൾ നൽകി ചെറുകിട വ്യവസായമാക്കിമാറ്റാൻ ഒരുങ്ങുന്നത്.
സ്വന്തമായി തയ്യാറാക്കുന്ന ഉൽപന്നങ്ങൾ വിപണി സാധ്യത കൂടി കണ്ടെത്തുന്നതിന്റെയും, സ്വയം തൊഴിൽ സ്വീകരിക്കാനും പ്രോത്സാഹനം നൽകുന്നതാണ് മന്ത്രാലയത്തിന്റെ നീക്കം. ഭക്ഷണം, മധുര പലഹാരങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, സമ്മാനങ്ങൾ എന്നിവ മുതൽ വെബ്ഡിസൈൻ വരെ നീണ്ടു കിടക്കുന്നതാണ് പുതിയ ഹോം ബിസിനസ് പദ്ധതി. ഇതു പ്രകാരം വീട്ടിലിരുന്ന് തന്നെ സ്വയം സംരംഭകനാകാൻ വഴിയൊരുക്കുന്നു.
ഹോം ബിസിനസുകൾ
- -പാർട്ടികൾക്കായി ഭക്ഷണം തയ്യാറാക്കൽ
- -അറബിക് വിഭവങ്ങളുടെ നിർമാണം
- -വനിതകളുടെ വസ്ത്ര നിർമാണം
- -എംബ്രോയ്ഡറി, ഫ്രാബ്രിക് വർകുകൾ
- -ഡോക്യൂമെന്റ്, കത്തുകൾ, മെമോ എന്നിവ തയ്യാറാക്കുന്ന ജോലികൾ
- -വെബ്സൈറ്റ് ഡിസൈൻ
- -പാഴ്സൽ, സമ്മാനം എന്നിവയുടെ കവറിങ് ജോലികൾ
- -ഫോട്ടോകോപ്പി ജോലികൾ
- -സുഗന്ധദ്രവ്യങ്ങൾ, ഊദ് എന്നിവയുടെ നിർമാണം
- -സൗന്ദര്യ വസ്തുക്കളുടെ നിർമാണം
- -പാസ്ട്രീസ്, പൈസ് എന്നിവ ഉൾപ്പെടെ പലഹാരങ്ങളുടെ നിർമാണം
- -ബുക് ബൈൻഡിങ്
- -ആന്റിക്സ്, ഗിഫ്റ്റ് എന്നിവയുടെ നിർമാണം
- -സുഗന്ധവ്യഞ്ജനങ്ങൾ തയ്യാറാക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.