ടെന്എക്സിന്റെ പിന്തുണയിൽ ഡിജിറ്റല്‍ മാറ്റത്തിനൊരുങ്ങി റാഹ ഒമാന്‍
text_fieldsമസ്കത്ത്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെന്‍എക്സ് സോഫ്റ്റ് ?വെയർ ഫൗണ്ടേഷന്‍സിന്റെ പിന്തുണയോടെ ആഗോള കിടക്കനിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രോഡക്ട്സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനൊരുങ്ങുന്നു. റാഹ മാട്രസ്സിനും ടെന്എക്സിന്റെ വൈദഗ്ധ്യ പ്രയോജനം ലഭിക്കും. 1979ല്‍ തുടക്കംകുറിച്ച റാഹ ഒമാന്റെ വിപണിയിലെ സാന്നിധ്യം ഇതുവഴി വിപുലപ്പെടുത്തും.
പോളി പ്രോഡക്ടിന്റെ നിലവിലെ ഐ.ടി പശ്ചാത്തലസൗകര്യത്തില്‍ സാപ് ബി1 ഹന വിജയകരമായി ടെന്‍എക്സ് നടപ്പാക്കിയിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ സെയ്ദ് അല്‍ ഹിനായ്, ഡയറക്ടര്‍ ഫഹ്മി അല്‍ ഹിനായ്, ഗ്രൂപ് സി.എഫ്.ഒ ചെല്ലപ്പ, സി.എഫ്.ഒ എം.ബി. ഈശ്വരന്, ഐ. ടി. മാനേജര്‍ (ഫാമി ഫര്‍ണിച്ചര്‍) ഷരുണ്‍ പക്കത്ത് തുടങ്ങിയവരാണ് ഇതിനു നേതൃത്വം വഹിച്ചത്. ഇന്‍വെന്ററി കൈകാര്യം, ഏകീകൃത ഡാറ്റാ മാനേജ്മെന്റ്, ഉയര്‍ന്ന ഉൽപാദന പ്രക്രിയ, വര്‍ധനയും എളുപ്പവും, ഓര്‍ഡര്‍ പ്രക്രിയ, ഓട്ടോമേറ്റഡ് ഗുണനിലവാര നിയന്ത്രണം, വ്യവസായത്തിലെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തയാറാകല്‍ പോലുള്ള തന്ത്രപ്രധാന ഉൽപാദന പ്രക്രിയകള്‍ കാര്യക്ഷമമാകും. മാത്രമല്ല, തത്സമയം കാണാനും ചെലവു ലാഭിക്കാനും സംതൃപ്തി ഉയര്‍ത്താനും സാധിക്കും. ഈ കാര്യക്ഷമതക്കെല്ലാം നിര്‍മിത ബുദ്ധിയുടെ പിന്‍ബലവുമുണ്ടാകും.
സാപ് മേഖലയില്‍ ഏറെ അംഗീകരിക്കപ്പെട്ട പേരാണ് ടെൻഎക്സ്കെയറെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു. സാപ് ഉപഭോക്താക്കള്‍ക്ക് ചെലവ്കുറഞ്ഞ രീതിയില്‍ സേവനങ്ങള്‍ ടെൻഎക്സ്കെയര് വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക സഹായം സൗകര്യപ്രദമായ രീതിയില്‍ ലഭിക്കുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും പ്രവര്‍ത്തന ഒഴുക്ക് മെച്ചപ്പെടുത്താനുള്ള നൂതന സംവിധാനങ്ങളാണ് ടെന്‍എക്സ് ഒരുക്കുന്നത്. 2018 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ടെന്എക്സിന് അമേരിക്കയില്‍ ഓഫിസുകളും ഹൈദരാബാദില്‍ ഓഫ്ഷോര്‍ ഡെവലപ്മെന്റ് സെന്ററുമുണ്ട്. സര്‍ട്ടിഫൈഡ് സാപ് പ്രൊഫഷനലുകളാണ് കമ്പനിയുടെ നട്ടെല്ല്. സി.ഇ. സുകേഷ് ഗോവിന്ദനും സി.ടി.ഒ മധുകര്‍ ഗഞ്ജിയും 15ലേറെ വ്യവസായങ്ങളില്‍ സാപും നൂതന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നൂറിലേറെ ജീവനക്കാരുള്ള നിരവധി ആഗോള കമ്പനികള്‍ ഈ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഫോണ്‍: +971 559468090, വാട്സ്ആപ്പ്: +971 559468090. ഇ-മെയില്‍: Sales@10xsf.com, വെബ്സൈറ്റ്: www.10xsf.com. ടോള്‍ഫ്രീ: 80072723
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.