‘അദാനി ഗ്രൂപ്പ് കുമിള മാത്രം, ഉടൻ പൊട്ടുമെന്ന് രാഹുൽ ഗാന്ധി മുമ്പേ പറഞ്ഞു’
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഒരു കുമിളമാത്രമാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അദാനി ഗ്രൂപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ലോക്സഭയിലെ സുരക്ഷാ ജീവനക്കാരൻ രാഹുലിനോട് പറഞ്ഞു. എന്നാൽ ഇത് വെറുമൊരു കുമിള മാത്രമാണെന്നും ഉടൻ പൊട്ടുമെന്നും രാഹുൽ അദ്ദേഹത്തെ അറിയിച്ചു. ഒരു മാസത്തിനു ശേഷം അതുതന്നെ സംഭവിച്ചു -ദിഗ് വിജയ് സിങ് പറഞ്ഞു.
കോവിഡ് കാലത്ത് മിക്ക ജനങ്ങളുടെയും വരുമാനം ഇടിഞ്ഞു. അപ്പോഴും ഇത്തരം മുതലാളിമാരുടെ വിപണി മൂല്യം മാത്രം വർധിച്ചു. വിപണി അടച്ചിട്ടപ്പോഴും ബിസിനസുകാരുടെ വിപണി മൂല്യം റോക്കറ്റുപോലെ കുതിച്ചതെങ്ങനെയെന്ന് മനസിലാക്കാൻ പ്രയാസമായിരുന്നുവെന്നും ദിഗ് വിജയ് സിങ് കൂട്ടിച്ചേർത്തു.
അദാനി ഓഹരി മൂല്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഓഹരി വിപണിയിൽ ഇടിവ് നേരിടുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിയിൽ വീണ്ടും നിക്ഷേപം നടത്തിയത് വ്യാപക പ്രതിഷേധത്തിനു വഴി വെഴിവെച്ചിരുന്നു. അദാനി നിക്ഷേപം സംബന്ധിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടർന്ന് പബാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.