സ്വന്തം ഡിജിറ്റൽ കറൻസി അന്തിമഘട്ടത്തിലെന്ന് ആർ.ബി.ഐ; മറ്റുള്ളവ നിരോധിക്കാൻ നീക്കം
text_fieldsമുംബൈ: രാജ്യത്തിെൻറ ഡിജിറ്റൽ കറൻസി സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി.പി. കനുൻഗൊ. ബാങ്കിെൻറത്തന്നെ സമിതി ഡിജിറ്റൽ കറൻസിയുടെ രൂപത്തെപ്പറ്റി പഠിച്ചുവരുകയാണ്. ഇതേപ്പറ്റി ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന് സ്വന്തം ഡിജിറ്റൽ കറൻസിയുമായി ആർ.ബി.ഐ രംഗത്തുവരുന്നത്. മറ്റ് ഡിജിറ്റൽ കറൻസികൾ നിരോധിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു. നടപ്പ് സാമ്പത്തിക പാദത്തിൽ വിലക്കയറ്റത്തോത് 5.2 ശതമാനത്തിലേക്കും തുടർന്ന് 4.3 ശതമാനത്തിലേക്കും കുറയുമെന്നാണ് കണക്കാക്കുന്നത്.
ഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ (2021 -22) 10.5 ശതമാനം വളർച്ചയുണ്ടാകുമെന്നും ആർ.ബി.ഐ കരുതുന്നു. ഡിജിറ്റൽ ഇടപാടുകളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തും. ഗവൺമെൻറ് െസക്യൂരിറ്റി വിപണിയിലേക്ക് ചെറുകിട നിക്ഷേപകർക്ക് നേരിട്ട് പ്രവേശനം നൽകാനും തീരുമാനിച്ചു.
അപൂർവം രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഇത് അനുവദിച്ചിട്ടുള്ളത്. പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്കിനെ പുനഃസംഘടിപ്പിക്കാൻ മൂന്ന് നിക്ഷേപകരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു. അടുത്ത ധനനയസമിതി യോഗം ഏപ്രിൽ ആദ്യവാരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.