വിപണിയിൽ 2000 രൂപ കറൻസിക്ക് അപ്രഖ്യാപിത വിലക്ക്
text_fieldsകോഴിക്കോട്: റിസർവ് ബാങ്ക് നിരോധിക്കാത്ത 2000 രൂപ നോട്ടുകളോട് കച്ചവടക്കാർക്കും സ്ഥാപനങ്ങൾക്കും അയിത്തം. സെപ്റ്റംബർ 30 വരെ ബാങ്കുകളിൽനിന്ന് മാറ്റിവാങ്ങാവുന്ന നോട്ടുമായി വിപണികളിലേക്ക് പോയാൽ നിരാശയാകും ഫലം. പെട്രോൾ പമ്പുകളും പലചരക്കു കടകളും ആശുപത്രികളുമടക്കം 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്. നോട്ട് മാറാനുള്ള മടികാരണമാണ് സ്ഥാപനങ്ങളും കച്ചവടക്കാരും 2000 രൂപ ഒഴിവാക്കുന്നത്.
ചില്ലറയില്ലെന്നാണ് കച്ചവടക്കാരുടെ വാദം. ലക്ഷങ്ങൾ ഇടപാട് നടത്തുന്ന പെട്രോൾ പമ്പുകളിൽപോലും 2000 രൂപ എടുക്കുന്നില്ല. ഈ നോട്ടുകൾ സ്വീകരിക്കരുതെന്ന് സ്വകാര്യ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളിലെ ധനകാര്യ വിഭാഗം ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 2000 രൂപ നോട്ട് നിരോധിച്ചിട്ടില്ല.
ഈ നോട്ടിന് മൂല്യമുള്ളതിനാൽ സാധനങ്ങൾക്കും സേവനങ്ങൾക്കും ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിരോധിക്കാത്ത നോട്ട് സ്വീകരിക്കാതിരിക്കുന്നതിനെതിരെ സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.