ട്രംപ് പ്രസിഡന്റായി, കുതിച്ചുയർന്ന് ബിറ്റ്കോയിൻ; വില 75 ലക്ഷം പിന്നിട്ടു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുതിച്ചുയർന്ന് ബിറ്റ്കോയിൻ മൂല്യം. 90,000 ഡോളറായാണ് ബിറ്റ്കോയിന്റെ മൂല്യം ഉയർന്നത്. ട്രംപിന്റെ നയങ്ങൾ ക്രിപ്റ്റോക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് മൂല്യം വൻതോതിൽ കുതിച്ചുയർന്നത്.
ഏഷ്യയിൽ ബിറ്റ്കോയിൻ വീണ്ടും നേട്ടം രേഖപ്പെടുത്തി. മൂല്യം 89,637 ഡോളറായാണ് ഉയർന്നത്. നവംബർ അഞ്ചിന് ശേഷം 25 ശതമാനം വർധനയാണ് ബിറ്റ്കോയിന് ഉണ്ടായത്. പ്രചാരണത്തിനിടെ യു.എസിനെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള മസ്കിന്റെ സാന്നിധ്യവും ക്രിപ്റ്റോ കറൻസിക്കും ബിറ്റ്കോയിനും ഗുണകരമായി.
ക്രിപ്റ്റോ കറൻസി മൈനറായ റിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 17 ശതമാനം വാൾ സ്ട്രീറ്റിൽ ഉയർന്നിരുന്നു. ബിറ്റ്കോയിനിൽ നിക്ഷേപിച്ച സോഫ്റ്റ്വെയർ കമ്പനിയായ മൈക്രോ സ്ട്രാറ്റജിയുടെ ഓഹരി വിലയും ഉയർന്നിരുന്നു. രണ്ട് ബില്യൺ ഡോളറിന്റെ ബിറ്റ്കോയിൻ വാങ്ങുമെന്നാണ് കമ്പനി അറിയിച്ചത്.
അതേസമയം, യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവ് സ്വർണവിലയെ സ്വാധിനീക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.എസിൽ ബോണ്ടുകളുടെ വില ഉയർന്നിരുന്നു. ഇത് ദീർഘകാലത്തേക്ക് സ്വർണത്തെ 2,750 ഡോളറിന് താഴെ നിർത്തുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോമെക്സിന്റെ എക്സ്ചേഞ്ചിൽ ഉൾപ്പടെ സ്വർണവില ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.