ഓണത്തിന് പാലും തൈരും ഒഴുകി; മിൽമക്ക് റെക്കോഡ് വിൽപന
text_fieldsകോഴിക്കോട്: ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാൽ വില്‍പനയില്‍ 11 ശതമാനവും തൈര് വില്‍പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്.
ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.
കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി അറിയിച്ചു. എല്ലാ ഉപഭോക്താക്കള്‍ക്കും യൂണിയന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.
'അടിച്ചുകിറുങ്ങി' കേരളം; ഉത്രാട ദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യ വിൽപനയാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി നടന്നത്. കഴിഞ്ഞ വർഷം 85 കോടിയായിരുന്നു ഉത്രാട ദിനത്തിലെ വിൽപന.
ബെവ്കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‍ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. കൊല്ലം ആശ്രാമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വിൽപന.
ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായിട്ടുണ്ട്.
ഈ വർഷം ഏഴ് ദിവസത്തെ വിൽപന 264 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.