Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലയന കരാറിൽ...

ലയന കരാറിൽ ഒപ്പുവെച്ച്​ റിലയൻസും ഡിസ്നിയും

text_fields
bookmark_border
ലയന കരാറിൽ ഒപ്പുവെച്ച്​ റിലയൻസും ഡിസ്നിയും
cancel

മും​ബൈ: മു​കേ​ഷ്​ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സി​ന്റെ മാ​ധ്യ​മ-​വി​നോ​ദ ക​മ്പ​നി​യാ​യ വ​യാ​കോം 18നെ​യും ദി ​വാ​ൾ​ട്ട്​ ഡി​സ്നി​യു​ടെ സ്റ്റാ​ർ ഇ​ന്ത്യ​യെ​യും ല​യി​പ്പി​ച്ച്​ പു​തി​യ സം​യു​ക്ത സം​രം​ഭ​ത്തി​ന്​ ഇ​രു ക​മ്പ​നി​ക​ളും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. മു​കേ​ഷ്​ അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത അം​ബാ​നി പു​തി​യ ക​മ്പ​നി​യു​ടെ മേ​ധാ​വി​യും ബോ​ധി ട്രീ ​സി​സ്റ്റം​സ്​ സ്ഥാ​പ​ക​ൻ ഉ​ദ​യ്​ ശ​ങ്ക​ർ ഉ​പ മേ​ധാ​വി​യു​മാ​കും. 70,352 കോ​ടി രൂ​പ​യു​ടേ​താ​ണ്​ ഇ​ട​പാ​ട്.

ഏ​ഷ്യാ​നെ​റ്റി​ന്റെ വി​നോ​ദ ചാ​ന​ലു​ക​ൾ പു​തി​യ സം​യു​ക്ത സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​കും. പു​തി​യ സം​രം​ഭ​ത്തി​ൽ റി​ല​യ​ൻ​സി​ന്​ 16.34ഉം ​വ​യാ​കോം 18ന്​ 46.82​ഉം ഡി​സ്നി​ക്ക്​ 36.84ഉം ​ശ​ത​മാ​ന​മാ​ണ്​ ഓ​ഹ​രി. ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​ക്ക്​ റി​ല​യ​ൻ​സ്​ 11,500 കോ​ടി രൂ​പ കൂ​ടി നി​ക്ഷേ​പി​ക്കും. നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും ചി​ല മൂ​ന്നാം ക​ക്ഷി​ക​ളു​ടെ​യും അ​നു​മ​തി ല​ഭി​ച്ചാ​ൽ സം​യു​ക്ത സം​രം​ഭ​ത്തി​ന് ഡി​സ്നി ചി​ല അ​ധി​ക മാ​ധ്യ​മ ആ​സ്തി​ക​ൾ​കൂ​ടി കൈ​മാ​റാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സം​യു​ക്ത സം​രം​ഭ​ത്തി​ലെ ചാ​ന​ലു​ക​ൾ​ക്കും സ്ട്രീ​മി​ങ് പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​മാ​യി 75 കോ​ടി കാ​ഴ്ച​ക്കാ​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ട​പാ​ടി​ന് മ​ത്സ​ര ക​മീ​ഷ​ന്റെ​യും മ​റ്റു നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​നു​മ​തി വേ​ണം. വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelianceDisneyMerger Agreement
News Summary - Reliance and Disney sign merger agreement
Next Story