അവസാനത്തെ അടവുമായി ടിക്ടോക്; നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചെന്ന് റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: ടിക് ടോക്കിെൻറ ഇന്ത്യയിലെ ബിസിനസ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായും ജൂലൈ മുതൽ ഇരുകമ്പനികളും ചർച്ച നടത്തിവരുന്നതായും ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക് ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ റിലയന്‍സുമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ടിക് ടോക്കോ റിലയന്‍സോ ഇതിൽ പ്രതികരിച്ചിട്ടില്ല.
ടിക് ടോക്കിെൻറ യു.എസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡും വിവരച്ചോർച്ചയും മൂലമുള്ള ചൈന വിരുദ്ധവികാരത്തിെൻറ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ടിക്ടോകിനെ മൈക്രോസോഫ്റ്റ് എറ്റെടുത്തേക്കുമെന്നും വാർത്തകൾ വരികയുണ്ടായി.
എന്നാൽ, ചൈനീസ് ആപുകളായ ടിക് ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇനിമുതൽ ടിക് ടോകിെൻറ ഉടമസ്ഥരായ ബെറ്റ്ഡാൻസുമായും വി ചാറ്റിെൻറ ടെൻസെൻറുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നും ട്രംപ് അറിയിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലൊയിരുന്നു ഇന്ത്യ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.