റിപ്പീറ്റ് വിജയത്തിളക്കത്തില്‍ റെയ്സ് റിപ്പീറ്റേഴ്സ് പ്രോഗ്രാം
text_fields
പ്ലസ്ടുവിനുശേഷം മെഡിക്കല്‍/ എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ റിപ്പീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒപ്ഷനായി എന്നും റെയ്സ്. വിജയ പാരമ്പര്യത്തില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍ നില്ക്കുന്ന റെയ്സ് കേരളത്തിലെ വിദ്യാർഥികളുടെ ഹൃദയതരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2005ല്‍ തുടങ്ങിയ വിദ്യാഭാസ വിപ്ലവം അതേ വര്‍ഷത്തില്‍ തന്നെ കേരള എൻജിനീയറിങ്ങില്‍ ആറാം റാങ്കും ബി.ആര്‍ക്കില്‍ ഒന്നാം റാങ്കുമായി അരക്കിട്ടുറപ്പിച്ചു. പിന്നീടങ്ങോട്ട് റെയ്സിലെ അനവധി വിദ്യാർഥികളുടെ വിജയത്തിനു സാക്ഷ്യംവഹിക്കുകയായിരുന്നു കേരളം.
2017ല്‍ കേരളത്തില്‍ ആദ്യമായി ഓള് ഇന്ത്യ ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ നാലാം റാങ്കും കീമില്‍ ഒന്നാം റാങ്കും വാങ്ങിയ ഷാഫില്‍ മാഹിന്‍ റെയ്സിലെ വിദ്യാർഥിയായിരുന്നു. റെക്കോഡ് റിസല്‍ട്ടുകളില്‍ മിന്നിയ റെയ്സിന്റെ തിളക്കത്തിനു മാറ്റുകൂട്ടിയ വിജയമായിരുന്നു അത്. തുടര്‍ന്നങ്ങോട്ടും ഉയര്‍ന്ന റാങ്ക് ലിസ്റ്റുകളില്‍ സ്ഥാനം പിടിക്കാന്‍ റെയ്സിലെ വിദ്യാർഥികള്‍ക്ക് സാധിച്ചു. ഇതിനെല്ലാം പിന്നിലെ ചാലകശക്തി റെയ്സിലെ മികച്ച അധ്യാപകരുടെ പരിശീലനവും ഓരോ വിദ്യാർഥികളുടെയും കഴിവിനനുസരിച്ച് പ്രത്യേകമായി നല്കിപ്പോരുന്ന കസ്റ്റമൈസ്ഡ് കോച്ചിങ് രീതികളുമാണെന്ന് വിദ്യാർഥികളും അവരുടെ രക്ഷാകര്‍ത്താക്കളും ഒരേ പോലെ പറയുന്നു. 2020ല്‍ നീറ്റില്‍ കേരള ഒന്നാം റാങ്ക് നേടിയ അയിഷ എസ് റെയ്സിലെ റിപ്പീറ്റേഴ്സ് ബാച്ചിലെ വിദ്യാർഥിയാണ്. 'നീറ്റ് ക്രാക്ക് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലെത്തിയ എന്നെ ഫസ്റ്റ് റാങ്ക് എന്ന സ്വപ്നം കാണാന്‍ പ്രോത്സാഹനം നൽകിയതും അതിനായി അചഞ്ചലമായി പ്രയ്തനിക്കാന്‍ പിന്തുണ നൽകിയതും റെയ്സാണ്. ഇപ്പോള്‍ എയിംസ് ഡല്‍ഹിയില്‍ എം.ബി.ബി.എസ് പഠിക്കുന്നു. റെയ്സിന്റെ ലെഗസിയും സമ്പാദ്യവും അവിടത്തെ റിസൽട്ടുകളാണ്'- റെയ്സിലെ റിപ്പീറ്റര്‍ എയിംസ് ബാച്ച് വിദ്യാർഥിയായിരുന്ന ഐഷ എസ്. പറയുന്നു.
റിപ്പീറ്റേഴ്സ് പ്രോഗ്രാമില്‍ വിദ്യാർഥികളുടെ സൗകര്യത്തിന് അനുസരിച്ച് ഓണ്‍ലൈന്‍, ഓഫ്ലൈന്, റസിഡന്‍ഷ്യല്‍, ഹൈബ്രിഡ്, ഡേ സ്കോളര്‍ എന്നീ ബാച്ചുകള്‍ തിരഞ്ഞെടുക്കാം. കേരളത്തിലെ മികച്ച അധ്യാപക നിരയുടെ നേതൃത്വത്തിലുള്ള തിയറി ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍, ഓരോ ചാപ്റ്ററിനും അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന അനവധി മോഡല്‍ എക്സാമുകളിലൂടെയും മോക്ക് എന്‍ട്രന്‍സ് എക്സാമുകളിലൂടെയും മറ്റു എക്സാം സീരീസുകളിലൂടെയും മുന്‍വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ ഡിസ്കഷനിലൂടെയും കടന്നുപോകുന്നതായിരിക്കും. മാത്രമല്ല, റെയ്സിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കായി നടത്തപ്പെടുന്ന മെഗാ ടെസ്റ്റ് യഥാർഥ എന്‍ട്രന്‍സ് എക്സാമിന്റെ തനിപ്പകര്‍പ്പായിരിക്കും എന്നതിലുപരി ഒരുപാടു വിദ്യാർഥികളോടാപ്പം മത്സരിക്കാനും സ്വന്തം പുരോഗതി വിലയിരുത്താനുമുള്ള അവസരവുമാണ്. ഇങ്ങനെ വിദ്യാര്‍ത്ഥികളുടെ വിജയത്തെ മാത്രം ലക്ഷ്യമാക്കി ലഭ്യമായ എല്ലാ അവസരങ്ങളും സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് റെയ്സ്.
റെയ്സുമായി ബന്ധപ്പെടാനുള്ള നമ്പർ:
+91 92880 33033 (India)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.