രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6.93 ശതമാനമായി ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പത്തിൽ വൻവർധന. ജൂലൈയിൽ പണപ്പെരുപ്പം 6.93 ശതമാനമായി ഉയർന്നു. ഭക്ഷ്യ വില സൂചിക 9.62 ശതമാനത്തിലുമെത്തി. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാകാം ചില്ലറ പണപ്പെരുപ്പത്തിൻെറ കാരണമെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെേൻറഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണിൽ ചില്ലറ പണപ്പെരുപ്പം 6.23 ശതമാനമായിരുന്നു. ഏപ്രിൽ മേയ് മാസങ്ങളിൽ ചില്ലറ പണപ്പെരുപ്പ നിരക്ക് സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഏപ്രിലിൽ ഉപഭോക്തൃ വില സൂചിക 5.84 ശതമാനത്തിൽനിന്ന് 5.91 ശതമാനമായി ഉയർന്നിരുന്നു. ഉപഭോക്തൃവില സൂചികയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പം നാലു പോയൻറ് മാർജിനിൽ നിലനിർത്താൻ ശ്രമിച്ചിരുന്നു.
ധാന്യങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നതാണ് പണപ്പെരുപ്പത്തിന് കാരണം. മത്സ്യ- മാസങ്ങളുടെ വിലയിൽ 18.81 ശതമാനം വർധനയാണ് ഇ കാലയളവിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.