റിയാദ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ സമ്മാന പദ്ധതി
text_fieldsറിയാദ്: സൗദിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ റിയാദ് എക്സിറ്റ് 21ലെ അൽ മൻസൂറ ബ്രാഞ്ചിൽ ‘മണിറൈൻ’ സമ്മാന പദ്ധതി ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ഓരോ ആഴ്ചയിലും നിരവധി വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. 103 വിജയികൾക്ക് 55,555 സൗദി റിയാൽ സമ്മാനത്തുകയായി ലഭിക്കും. ഡിസംബർ 26 വരെ നീളുന്ന ഈ സമ്മാന പദ്ധതിയിൽ എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ഏഴിന് വിജയികളെ തിരഞ്ഞെടുക്കും.
ഗ്രാൻഡ് ഹൈപ്പർ സന്ദർശിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. വരും മാസങ്ങളിൽ നിരവധി ആകർഷകമായ ഓഫറുകൾ റിയാദിലെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കുന്നതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.