വാതരോഗം: സൗഖ്യം ആയുർവേദത്തിലൂടെ
text_fieldsഎന്താണ് വാതം( arthritis)
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കിൽ വീക്കം അഥവാ കോശജ്വലനം ആണ് വാതം.
വിവിധ തരം വാതരോഗങ്ങൾ
വാതരോഗം പലതരം ഉണ്ടെങ്കിലും പ്രധാനമായും സന്ധിവാതം, ആമവാതം, രക്തവാതം ഇവയാണ് കണ്ടുവരുന്നത്.
സന്ധിവാതം ( osteoarthritis)
ചെറുതും വലുതുമായ ഏതു സന്ധികളെയും ബാധിക്കുന്ന വേദനയും നീർക്കെട്ടുമാണ് ഇതിന്റെ പ്രധാന ലക്ഷണം.സന്ധികളിലെ സിനോവിയൽ ഫ്ലൂയിഡ് കുറയുന്നതാണ് ഇതിന്റെ കാരണം.
ആമവാതം(rheumatoid arthritis)
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാന കോശങ്ങളെ ആക്രമിക്കുന്ന രോഗമാണ് ആമവാതം. വേദന, നീർക്കെട്ട്, ബലക്കുറവ്,ചെറിയതോതിലുള്ള പനി , രാവിലെ ഉണർന്ന് എഴുന്നേറ്റ ഇടനെ അനുഭവപ്പെടുന്ന സന്ധികളിലെ പിരിമുറുക്കം( morning stiffness) എന്നിവ ആമവാതത്തിന്റെ ലക്ഷണങ്ങളാണ്.
ശരിയായ ചകിൽസ തുടക്കത്തിലേ ഉറപ്പുവരുത്തിയില്ലെങ്കിൽ ഹൃദയം, വൃക്ക, കണ്ണുകൾ ഇവയെ തകരാറിലാക്കുന്നു. ക്രമേണ സന്ധികൾ ഉറച്ച് അനക്കാൻ പറ്റാതാകുകയും ചെയ്യുന്നു.
രക്തവാതം( gout arthritis)
രക്തത്തിലെ യൂറിക് ആസിഡ് കൂടുന്നതുമൂലംസന്ധികളിലുണ്ടാകുന്ന വേദനയും നീരും ചുട്ടു നീറ്റലും ചുവന്ന നിറത്തിലുണ്ടാകുന്ന നിറവ്യത്യാസവുമാണ് ഇതിന്റെ ലക്ഷണങ്ങൾ. കൂടുതലായും കാലുകളിലെ സന്ധികളെയാണ് ഇത് ബാധിക്കുന്നത്.
വാതരോഗങ്ങളെ എങ്ങനെ തടയാം
*ജീവിത ശൈലി ക്രമീകരണം
*ശരീരഭാരനിയന്ത്രണം
*കാൽസ്യം, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക
*എരിവ്, പുളി, മസാല, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം
*അമിതമായ കായികാധ്വാനം ഒഴിവാക്കണം
*മിതമായ ആഹാരവും വ്യായാമവും ശീലമാക്കണം
*കൃത്യമായ ഉറക്കവും വിശ്രമവും ആവശ്യമാണ്
രോഗം കണ്ടു തുടങ്ങുമ്പോൾ തന്നെ കൃത്യമായ രോഗനിർണ്ണയവും, വേണ്ട ചികിൽസകളും നൽകിയാൽ രോഗം കൂടാതിരിക്കാനും പരിപൂർണ്ണമായി ഭേദമാക്കാനും കഴിയും.
ചികിൽസാ രീതികൾ
വാതത്തെ സമാവസ്ഥയിലാക്കുന്ന ചികിൽസാ രീതികൾ ആണ് നിഷ്‍കർഷിക്കുന്നത്. ആയുർവേദ പൂർവ കർമ്മങ്ങളായ അഭ്യംഗം( massage), പലതരം കിഴികൾ( രോഗാവസ്ഥക്ക് അനുസരിച്ച്),ജാനുവസ്തി, കടിവസ്തി, സ്വേദനം തുടങ്ങിയവ വാതത്തെ ശമിപ്പിച്ച് വേദനയും നീരും കുറയ്ക്കുന്നു.
പഞ്ചകർമ്മങ്ങളും അവസ്ഥാനുസരണം ഔഷധസേവനവും രോഗത്തിന്റെ ലക്ഷണത്തിന് അനുസരിച്ച് ഉപയോഗിക്കാം. രാസ്നാദി കഷായം, രാസ്നാസപ്തകം കഷായം, ഗുൽഗുലുതിക്തകം കഷായം, കൈശോര ഗുൽഗുലു, യോഗരാജ ഗുൽഗുലു, ക്ഷീരബല തുടങ്ങിയ ഔഷധങ്ങൾ വേദനയും നീരും ചുട്ടുനീറ്റലും മാറുന്നതിന്, അവസ്ഥാനുസരണം ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.