ആഡംബരത്തിന്റെ വഴിയിൽ കുതിച്ച് ‘റോയൽ ഡ്രൈവ്’
text_fieldsആഡംബര കാറുകളുടെ വിപണി ഇന്ത്യയെ സംബന്ധിച്ച് കാലങ്ങളായി സമ്പന്നരുടെ മാത്രം കുത്തകയായിരുന്നുവെങ്കിൽ, മാറിയ സാഹചര്യത്തിൽ ഇടത്തരക്കാർക്കു പോലും എത്തിപ്പിടിക്കാവുന്ന ഒരു മേഖലയായി അത് മാറിയിട്ടുണ്ട്. യുദ്ധങ്ങൾ പോലുള്ള ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇതര വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രകടമാവുന്നത്. ജീവിത നിലവാരത്തിലുണ്ടായ പുരോഗതി, അതിവേഗത്തിലുള്ള നഗരവത്കരണം, വാഹനവായ്പാ രംഗത്തുണ്ടായ ഉദാരത എന്നിവയുടെ ഫലമായി സമൂഹത്തിലെ മധ്യവർഗത്തിൽപ്പെട്ടവർ പോലും ആഡംബര കാറുകളുടെ ഉടമകളായി മാറിക്കൊണ്ടിരിക്കുകയാണ്. യുവതലമുറ പ്രീമിയം വാഹനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതും മറ്റൊരു കാരണമാണ്. ഇതോടൊപ്പംതന്നെ വികസിച്ചുവരുന്ന ഒരു മേഖലയാണ് ‘പ്രീ ഓൺഡ് പ്രീമിയം/ലക്ഷ്വറി കാറുകളു’ടെ വിപണിയും. നിലവിലുള്ള ഇന്നത്തെ സാഹചര്യം വർഷങ്ങൾക്കു മുമ്പ് തന്നെ മുന്നിൽകണ്ട് ഈ രംഗത്തേക്ക് ചുവടുകൾ വെച്ച സംരംഭമാണ് ഇപ്പോൾ സ്വദേശത്തും വിദേശത്തും പ്രശസ്തിയാർജിച്ച ‘റോയൽ ഡ്രൈവ്’. എട്ടുവർഷം മുമ്പ് മലപ്പുറം ജില്ലയിലെ ഒരു ഷോറൂമിൽ നിന്നാരംഭിച്ച് നിലവിൽ സിനിമാതാരങ്ങളുടെയും വൻകിട വ്യവസായികളുടെയും വിശ്വാസകേന്ദ്രമായി മാറിയ ഈ സ്ഥാപനത്തിന് ഇന്ന് സംസ്ഥാനത്തുതന്നെ അഞ്ച് ശാഖകളുണ്ട്.
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത കാര്യവും തലവേദന ക്ഷണിച്ചുവരുത്തുന്നതുമാണെന്ന സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതിയെ മാറ്റിയെടുക്കാനായി എന്നതാണ് ‘റോയൽ ഡ്രൈവി’ന്റെ വിജയരഹസ്യമെന്ന് മാനേജിങ് ഡയറക്ടർ കെ. മുജീബ് റഹ്മാൻ പറഞ്ഞു.
ഒരു പുത്തൻ വാഹനം വാങ്ങുന്ന ഫിനിഷിങ്ങിലും ഉത്തരവാദിത്തത്തോടെയും ഇവിടെനിന്ന് വാഹനങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് സ്ഥാപനം നൽകുന്ന ഉറപ്പ്. നിലവിൽ ആഡംബര വാഹനങ്ങളോട് ഇഷ്ടമുണ്ടെങ്കിലും പുതിയവ വാങ്ങാൻ സാമ്പത്തികനില അനുവദിക്കാത്തവർക്കാണ് ‘റോയൽ ഡ്രൈവ്’ അവരുടെ ആഗ്രഹസഫലീകരണത്തിനായി കൈകൾ നീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തിൽതന്നെ വാഹനങ്ങളോട് തോന്നിയ ഇഷ്ടവും അഭിനിവേശവുമാണ് മലപ്പുറം ജില്ലയിലെ കോഡൂർ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന മുജീബ് റഹ്മാനെ ഇന്ന് അമേരിക്കയിൽ നിന്നിറങ്ങിയ മാർക്കറ്റിങ് ഗ്രന്ഥത്തിൽ പോലും പരാമർശിക്കുന്ന ബിസിനസുകാരനാക്കി മാറ്റിയത്.
യു.എസിലെ പ്രമുഖ മാർക്കറ്റിങ് വിദഗ്ധനായ ഡോ. ഫിലിപ്പ്സ് കോട്ലർ എഴുതിയ ‘എസെൻഷ്യൽസ് ഓഫ് മോഡേൺ മാർക്കറ്റിങ്’ എന്ന പുസ്തകത്തിന്റെ ആദ്യ ഇന്ത്യൻ എഡിഷനിലാണ് ‘റോയൽ ഡ്രൈവി’ന്റെ വളർച്ചയെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച കമ്പനികളെ കുറിച്ചുള്ള പഠനത്തിൽ സ്ഥാപന മേധാവി മുജീബ് റഹ്മാന്റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും പ്രഗല്ഭരായ മറ്റ് ഡയറക്ടർമാരുടെ പിന്തുണയോടെ സ്ഥാപനം കൈവരിച്ച വിശ്വാസ്യതയെയും പ്രൊഫഷനലിസത്തെയും കുറിച്ച് അഭിനന്ദിച്ചുകൊണ്ടുള്ള പരാമർശങ്ങളാണുള്ളത്. അയൽവക്കത്തുള്ള വീടുകളിലും മറ്റും വന്നിരുന്ന കാറുകൾ കണ്ടാണ് മുജീബ് റഹ്മാൻ എന്ന ബാലന്റെ മനസ്സിൽ വാഹനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണർന്നുതുടങ്ങിയത്. എന്നാൽ, ജീവിതമാർഗ്ഗമായി ആദ്യം കൈവെച്ചത് മൊബൈൽ ഷോപ് തുടങ്ങിക്കൊണ്ടാണ്.
1999 ൽ ഗൾഫിലെത്തി മൊബൈൽ ഫോൺ ബിസിനസ് ആരംഭിച്ച ഇദ്ദേഹം 2007 ഓടെ നാട്ടിൽ തിരിച്ചെത്തി മലപ്പുറത്തേക്ക് ബിസിനസ് പറിച്ചുനട്ടു. ഇതിനിടയിലും വിടാതെ പിന്തുടർന്ന വാഹനങ്ങളോടുള്ള ‘ഭ്രാന്ത്’ ആദ്യമായി ഒരു സെക്കൻഡ് ഹാൻഡ് കാർ സ്വന്തമാക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചു. തുടർന്ന്, സ്വന്തം ഉപയോഗത്തിനായ ഒന്നിലധികം സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്തതോടെയാണ് ‘പ്രീ ഓൺഡ് കാർ’ വിപണിയുടെ സാധ്യതകൾ അദ്ദേഹം കണ്ടറിഞ്ഞത്. പിന്നീട്, താമസിയാതെ മലപ്പുറത്ത് ആദ്യമായി ഒരു ഷോറും ആരംഭിച്ചു. തുടക്കത്തിലുണ്ടായ അബദ്ധങ്ങളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടായിരുന്നു ഇത്.
സാമ്പത്തികമായ പരിമിതികളെ മറികടക്കാൻ അയൽക്കാരും സുഹൃത്തുകളുമായ ഒന്നുരണ്ടുപേർ മുന്നോട്ട് വന്നതോടെയാണ് ‘റോയൽ ഡ്രൈവ്’ അതിന്റെ ഉയർച്ചയിലേക്ക് ചുവടുകൾ വെച്ചത്. തുടർന്ന് ‘ഇന്നോവ’കാറുകളിൽ നിന്ന് ബെൻസിലേക്കും ബി.എം.ഡബ്ലിയുവിലേക്കുമുള്ള മാറ്റം പെട്ടെന്നായിരുന്നു. അങ്ങനെയാണ് സാധാരണ ‘പ്രീ ഓൺഡ് കാർ’ ഷോറൂമുകളുടെ സ്വഭാവത്തിൽനിന്ന് മാറി ഉയർന്ന ശ്രേണിയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ലക്ഷ്വറി ഷോറൂമുകളുമായി ‘റോയൽ ഡ്രൈവ്’ മലപ്പുറം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ തലയുയർത്തി നിൽക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലായിരുന്നു ഓരോ ഷോറൂമുകളുടെയും നിർമാണം. ഇത്തരത്തിലൊന്ന് താമസിയാതെ കണ്ണൂരിലും പ്രവർത്തനമാരംഭിക്കും. ഇതിനിടയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രീ-ഓണ്‍ഡ് വാഹന ഡീലര്‍ഷിപ്പിനുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആദ്യമായി സ്വന്തമാക്കാനും ‘റോയല്‍ ഡ്രൈവി’ന് കഴിഞ്ഞു. നിലവിൽ ‘ലാൻഡ് റോവർ’, ഔഡി, മെഴ്സിഡെസ് ബെൻസ്, ബി.എം.ഡബ്ല്യു, വോൾവോ, പോഷ തുടങ്ങിയ പ്രീമിയം ലക്ഷ്വറി കാറുകളുടെ വലിയ നിരതന്നെ ഷോറൂമുകളിലുണ്ട്. കാറുകളുടെ എൻജിൻ കണ്ടീഷൻ മുതൽ 150 ലേറെ വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് ഓരോ കാറും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
ബി.ആർ.ഷെട്ടി, എം.എ. യൂസുഫലി എന്നിവർ മുതൽ ബോബി ചെമ്മണ്ണൂർ വരെയും സിനിമാതാരം പ്രൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ മുതൽ ക്രിക്കറ്റ് ഇതിഹാസം വിരാട്കോഹ്ലി വരെയും ‘റോയൽ ഡ്രൈവി’ന്റെ സേവനം തേടിവന്നവരാണ്. ആഡംബര കാർ ഡിവിഷന് പുറമെ, ബഡ്ജറ്റ് കാർ വിഭാഗമായ റോയൽ ഡ്രൈവ് സ്മാർട്ട്, റോയൽ ഡ്രൈവ് ബിസിനസ് കഫെ, ലക്ഷ്വറി ബൈക്കുകളുടെ വിഭാഗവും കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനും ഇന്ന് ഉപഭോക്താക്കളുടെ വിശ്വസ്തകേന്ദ്രമായി മാറിയിരിക്കുകയാണ്.
നേരത്തെ ആഡംബര കാർ വിഭാഗത്തിൽ 20 ലക്ഷം മുതൽ അഞ്ച് കോടി വരെ വിലയുള്ള കാറുകളാണ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ബജറ്റ് കാറുകളെ കൂടി ഉൾപ്പെടുത്തി ‘റോയൽ ഡ്രൈവ് സ്മാർട്ട്’ പ്രവർത്തനമാരംഭിച്ചതോടെ അത് അഞ്ച് ലക്ഷം മുതൽ അഞ്ചു കോടി വരെയുള്ള കാറുകൾ വാങ്ങുവാനും വിൽക്കുവാനും കഴിയും എന്നതും ഇടത്തരക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ച് ഒരു വലിയ നേട്ടമാണ്.
കൂടാതെ, ഹാർലി ഡേവിഡ്സൺ, ട്രയംഫ്, ഡ്യുക്കാറ്റി, ബി.എം.ഡബ്ല്യു എന്നിവയിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രീമിയം മോട്ടോർ സൈക്കിളുകളും ഇവിടെ ലഭ്യമാണ്. ഇതിനെല്ലാം പുറമെ സർവിസ് മേഖലയിലും സ്ഥാപനം അതിന്റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് മികച്ച സർവിസ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിലും കോഴിക്കോഴിക്കോട്ടും വിദഗ്ധരായ ടെക്നിഷ്യന്മാരടങ്ങിയ സർവിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിന് പുറമെ, മെേട്രാ സിറ്റികളായ ബാംഗ്ലൂരും, മുംബൈയിലും ദുബൈയിലും സൗദി അറേബ്യയിലും ഉടനെ ഷോറൂം തുറക്കുമെന്നും 2031 ഓടെ 100 ബില്യൺ ഡോളർ മൂലധനമുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപനത്തെ ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മുജീബ് റഹ്മാൻ പറഞ്ഞു. ആത്മാർഥതയും കഴിവും കൈമുതലായുള്ള തന്റെ ജീവനക്കാരുടെയും പുതിയ ആശയങ്ങളും പ്രഫഷനൽ പിന്തുണയുമായി കൂടെ നിൽക്കുന്ന മറ്റ് ഡയറക്ടർമാരുടെ സഹകരണവുമാണ്ഇതിനുള്ള ഊർജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന വിലയ്ക്ക് ഉപഭോക്താവിന് പലപ്പോഴും ഉയർന്ന നിലവാരമുള്ള പുതിയ വാഹന മോഡൽ ലഭിക്കും എന്നതും വാഹന രജിസ്ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്തതോടെ ഉടമസ്ഥർ ആരൊക്കെയായിരുന്നു തുടങ്ങിയ വാഹനത്തിന്റെ മുഴവൻ ചരിത്രവും ഓൺലൈനായി ലഭിക്കുമെന്നതും സെക്കൻഡ് ഹാൻഡ് വാഹന വിപണിയുടെ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
For more information, visit www.royaldrive.in, or contact 8129909090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.