Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightശമ്പളം, ഇ.എം.ഐ,...

ശമ്പളം, ഇ.എം.ഐ, എ.ടി.എം ഇടപാടുകൾ...നാളെ മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ അറിയാം

text_fields
bookmark_border
indian rupee
cancel

ന്യൂഡൽഹി: ബാങ്കിങ്​, ധനകാര്യം മറ്റ്​ മേഖലകളുമായി ബന്ധപ്പെട്ട ചില സുപ്രധാന മാറ്റങ്ങൾ നടപ്പിൽ വരാൻ പോകുകയാണ്​ ആഗസ്റ്റ്​ ഒന്ന്​ മുതൽ. നമ്മുടെ ദൈനംദിന ജീവതത്തെ നേരിട്ട്​ ബാധിക്കുന്ന മാറ്റങ്ങളാണ്​ ഇവയെന്നതിനാൽ തന്നെ അവ അറിഞ്ഞിരിക്കേണ്ടത്​ അത്യാവശ്യമാണ്​.

ശമ്പളം, വായ്​പാ തിരിച്ചടവുകൾ

ശമ്പളവും പെൻഷനും ലഭിക്കാൻ അടുത്ത പ്രവൃത്തിദിനം വരെ കാത്തിരിക്കേണ്ടിവരുന്ന പ്രയാസം ഒഴിവാകുകയാണ്​. ആഴ്ചയിൽ ഏഴു ദിവസവും പ്രധാന ഇടപാടുകൾക്ക്​ അവസരമൊരുക്കി റിസർവ്​ ബാങ്ക്​ വരുത്തിയ മാറ്റങ്ങൾ ആഗസ്റ്റ്​ ഒന്നു (ഞായറാഴ്ച) മുതൽ നടപ്പാകുകയാണ്​.

ദേശീയ ഓ​േട്ട​ാമേറ്റഡ്​ ക്ലിയറിങ്​ ഹൗസ്​ നിയമങ്ങളിലാണ്​ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്​. അതുവഴി ഏതു ദിവസവും ശമ്പള, പെൻഷൻ ഇനത്തിൽ തുക ബാങ്കിലിടാൻ അവസരമൊരുങ്ങും. നേരത്തെ ബാങ്കുകൾ പ്രവർത്തിച്ച തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ മാത്രമായിരുന്നു ഇത്​ സൗകര്യപ്പെട്ടിരുന്നത്​. ദേശീയ പെയ്​മന്‍റ്​സ്​ കോർപറേഷനു കീഴിലെ മൊത്തം പണംനൽകൽ സംവിധാനമാണ്​ ദേശീയ ഓ​േട്ട​ാമേറ്റഡ്​ ക്ലിയറിങ്​ ഹൗസ്​.

ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ തുടങ്ങി പണം ലഭ്യമാകുന്നവക്ക്​ പുറമെ പണമടക്കാനുള്ള വൈദ്യുതി ബില്ല്​, ഗ്യാസ്​, ടെലിഫോൺ, ജലം, വായ്​പ അടവുകൾ എന്നിവക്കുള്ള തുകയും മറ്റും നൽകാൻ അവസരമൊരുക്കുന്നതും ദേശീയ ഓ​േട്ട​ാമേറ്റഡ്​ ക്ലിയറിങ്​ ഹൗസ്​ ആണ്​.

ഇതിൽ മാറ്റം വരുന്ന ആഗസ്റ്റ്​ ഒന്നുമുതൽ ഏതുദിവസവും ശമ്പളം നൽകൽ സൗകര്യപ്പെടും. ഇതിനാവശ്യമായ നിർദേശങ്ങൾ വരുംദിവസങ്ങളിൽ ബന്ധപ്പെട്ട സ്​ഥാപനങ്ങൾക്ക്​ കൈമാറുമെന്ന്​ റിസർവ്​ ബാങ്ക്​ അറിയിച്ചു.

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ ഇനി അധികം കൊടുക്കണം

ജൂണിലെ റിസർവ് ബാങ്ക്​ ഉത്തരവ്​ പ്രകാരം എ.ടി.എം ഇടപാടുകൾക്കുള്ള ഇൻറർചേഞ്ച്​ ഫീസ്​ 15 രൂപയിൽ നിന്ന്​ 17 രൂപയാകി ഉയർത്തിയിരുന്നു. ഈ നിരക്ക്​ വർധന ആഗസ്റ്റ്​ ഒന്ന്​ മുതലാണ്​ നിലവിൽ വരാൻ പോകുന്നത്​. ഒമ്പത്​ വർഷത്തിന്​ ശേഷമാണ്​ ഇന്‍റർചേഞ്ച്​ ഫീസ്​ വർധിപ്പിക്കുന്നത്​. ​

ധനകാര്യേതര ഇടപാടുകൾക്കുള്ള നിരക്ക്​ അഞ്ച്​ രൂപയിൽ നിന്ന്​ ആറ്​ രൂപയാക്കി ഉയർത്തി. ഒരു ബാങ്കിന്‍റെ ഉപയോക്താവ്​ മറ്റൊരു ബാങ്കിന്‍റെ എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ ഈടാക്കുന്നതാണ്​ ഇന്‍റർചേഞ്ച്​ ഫീസ്​.

ഐ.സി.ഐ.സി.ഐ ബാങ്ക്​ നിരക്ക്​ പുതുക്കി

ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക്​​ അവരുടെ പണമിടപാട്​ പരിധി പുന:നിശ്ചയിച്ചരിക്കുകയാണ്​. ഡൊമസ്റ്റിക്​ സേവിങ്​സ്​ അക്കൗണ്ട്​ ഉപയോക്താക്കൾക്കുള്ള ഇന്‍റർചേഞ്ച്​,​ ചെക്ക്​ ബുക്ക്​ എന്നിവക്കുള്ള നിരക്കുകൾക്കും ആഗസ്റ്റ്​ ഒന്ന്​ മുതൽ മാറ്റം വരും.

പണം നിക്ഷേപം, പിൻവലിക്കൽ എന്നീ കാര്യങ്ങളെയും നിരക്ക്​ മാറ്റം ബാധിക്കും. റഗുലർ സേവിങ്​സ്​ അക്കൗണ്ടുള്ള ഉപയോക്താവിന്​ സൗജന്യമായി നാല്​ ഇടപാടുകൾ നടത്താം. സൗജന്യത്തിന്​​ ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ നൽകണം.

ഇന്ത്യ പോസ്റ്റ്​ പേമന്‍റ്സ്​​ ബാങ്ക്​ നിരക്കുകളിലും മാറ്റം

വാതിൽപടി സേവനങ്ങൾക്ക്​ ഉപഭോക്താക്കൾ ഇനിമുതൽ അധിക ചാർജ് നൽകേണ്ടിവരുമെന്ന്​ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്​സ്​ ബാങ്ക് (IPPB) ഈ മാസം പ്രഖ്യാപിച്ചിരുന്നു. വാതിൽപ്പടി സേവനത്തിനുള്ള ഓരോ അഭ്യർഥനയ്ക്കും 20 രൂപയും ജി.എസ്​.ടിയും ഈടാക്കുമെന്നായിരുന്നു ഐ.പി.പി.ബി വ്യക്തമാക്കിയത്​. ഈ മാറ്റം ആഗസ്റ്റ്​ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. ഐ.പി.പി.ബിയുടെ വാതിൽപടി സേവനങ്ങൾ നിലവിൽ സൗജന്യമാണ്​.

വാതിൽപടി സേവനത്തിങ്ങളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ലെന്ന്​ തപാൽ വകുപ്പ്​ വ്യക്തമാക്കി. പക്ഷേ, ഒരൊറ്റ ഉപഭോക്താവിന്‍റെ ഒന്നിലധികം അഭ്യർഥനകൾ നിറവേറ്റുന്നതിൽ മാത്രമേ ചാർജ്​ ഈടാക്കാതിരിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഐ.പി.പി.ബി യുടെ വീട്ടുവാതിൽ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രത്യേക ഡി.എസ്​.ബി ഡെലിവറിയായി കണക്കാക്കുകയും അതിനാൽ ചാർജ്​ ഈടാക്കുകയും ചെയ്യും.

പാചകവാതക സിലിണ്ടർ വില

എൽ.പി.ജി സിലിണ്ടർ വില ഓരോ മാസത്തിന്‍റെയും തുടക്കത്തിലാണ്​ എണ്ണക്കമ്പനികൾ പുതുക്കി നിശ്ചയിക്കുന്നത്​. അന്താരാഷ്​​ട്ര വിപണിയിലെ ക്രൂഡ്​ ഓയിൽ വിലക്കനുസരിച്ചാണ്​ ഇത്​ കണക്കാക്കുക. അത്​ കൊണ്ട്​ അടുത്ത മാസം എൽ.പി.ജി സിലിണ്ടർ ബുക്ക്​ ചെയ്യുന്നതിന്​ മുമ്പ്​ വില ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICICI Bankatm chargeIndia Post Payments Bank (IPPB)Rule change
News Summary - Salary, EMI Payments, ATM Cash Withdrawal, Banking Charges: rule Changes come into effect from August 1
Next Story