സഫയർ ഫ്യൂചർ അക്കാദമി ഗ്രാൻഡ് അലുംനി മീറ്റ് ഇന്ന്
text_fieldsദുബൈ: സഫയർ ഫ്യൂചർ അക്കാദമിയുടെ മുൻകാല വിദ്യാർഥികളുടെ ഒത്തുചേരലിന് വഴിയൊരുക്കുന്ന ഗ്രാൻഡ് അലുംനി മീറ്റ് ശനിയാഴ്ച. ദുബൈ കറാമയിലെ എസ്.എൻ.ജി ഹാളിൽ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പൂർവ വിദ്യാർഥികളുടെ ഒത്തുചേരലിനപ്പുറം ഭാവിയിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ദിശാബോധം നൽകുന്നതുകൂടിയാകും പരിപാടി.
മത്സരപരീക്ഷ രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ സ്ഥാപനമാണ് സഫയർ ഫ്യൂചർ അക്കാദമി. പൂർവ വിദ്യാർഥി സംഗമം അറിവിന്റെയും വിജയത്തിന്റെയും ആഘോഷമായിരിക്കുമെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും, പ്രത്യേകിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ, പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം ലക്ഷ്യംവെച്ച് ‘കരിയർ അവയർനസ് പ്രോഗ്രാ’മും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അധ്യാപകരും പൂർവ വിദ്യാർഥികളും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെക്കും. ഇത് ഭാവിതലമുറക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്തുന്നതായിരിക്കുമെന്നും സഫയർ എൻട്രൻസ് കോച്ചിങ് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. വി. സുനിൽകുമാർ പറഞ്ഞു.
സഫയർ ഫ്യൂച്ചർ അക്കാദമിയിൽ മത്സര പരീക്ഷകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എൻട്രൻസ് കോച്ചിങ് മേഖലയിൽ 27 വർഷത്തെ പാരമ്പര്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും സ്ഥാപന മേധാവികൾ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0504779157, 0565225357, +91 8281420411, +91 9645474080.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.