Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോകത്തേറ്റവും കൂടുതല്‍...

ലോകത്തേറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് സൗദി അരാംകോ

text_fields
bookmark_border
ലോകത്തേറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് സൗദി അരാംകോ
cancel

റി​യാ​ദ്: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം സൗ​ദി അ​രാം​കോ​ക്ക്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ല്‍ 310 കോ​ടി ഡോ​ള​റി​​ന്റെ ലാ​ഭ​മു​ണ്ടാ​ക്കി​യാ​ണ് അ​രാം​കോ ര​ണ്ടാ​മ​തെ​ത്തി​യ​ത്. ആ​ഗോ​ള എ​ണ്ണ​വി​ല​യി​ല്‍ കു​റ​വ് വ​ന്നി​ട്ടും ക​മ്പ​നി​ക്ക് നേ​ട്ടം നി​ല​നി​ർ​ത്താ​നാ​യി.

2023 ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ള്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം സൗ​ദി അ​രാം​കോ​ക്ക്. 310 കോ​ടി ഡോ​ള​റി​​ന്റെ അ​റ്റാ​ദാ​യ​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ക​മ്പ​നി കൈ​വ​രി​ച്ച​ത്.ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യ ആ​ദ്യ 10 ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലാ​ണ് സൗ​ദി അ​രാം​കോ ഇ​ത്ത​വ​ണ​യും ഇ​ടം നേ​ടി​യ​ത്.

1686 കോ​ടി ഡോ​ള​റി​​ന്റെ ലാ​ഭ​മാ​ണ് 10 ക​മ്പ​നി​ക​ൾ കൈ​വ​രി​ച്ച​ത്.ഇ​വ​യി​ൽ 18 ശ​ത​മാ​നം സൗ​ദി അ​രാം​കോ​യു​ടെ വി​ഹി​ത​മാ​ണ്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഹെ​ർ​ക്ഷീ​ർ ഹാ​ദ​വേ​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 359 കോ​ടി ഡോ​ള​റി​​ന്റെ നേ​ട്ട​മു​ണ്ടാ​ക്കി​യാ​ണ് സ്ഥാ​നം നേ​ടി​യ​ത്. 210 കോ​ടി ഡോ​ള​റു​മാ​യി മൈ​ക്രോ​സോ​ഫ്റ്റാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ആ​ഗോ​ള എ​ണ്ണ വി​ല​യി​ൽ ഇ​ടി​വ് നേ​രി​ട്ടി​ട്ടും ലാ​ഭ​വി​ഹി​തം ഉ​യ​ർ​ത്താ​നാ​യ​ത് സൗ​ദി അ​രാം​കോ​യു​ടെ നേ​ട്ട​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Aramcosaudi
News Summary - Saudi Aramco is the second most profitable company in the world
Next Story