Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്‌പൈസ് ജെറ്റ് 270...

സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സ്‌​പൈ​സ് ജെ​റ്റി​ന്റെ 270 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഗാ​ര​ന്റി ഉ​ട​ൻ കാ​ശാ​ക്കി പ​ണം ക​ലാ​നി​ധി മാ​ര​ന് ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ക​ലാ​നി​ധി മാ​ര​നും അ​ദ്ദേ​ഹ​ത്തി​ന്റെ ക​ൽ എ​യ​ർ​വേ​സി​നു​മു​ള്ള 578 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക​യി​ലേ​ക്ക് ഈ ​തു​ക വ​ക​യി​രു​ത്താ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​ട​ക്കാ​ല വി​ധി​യു​ടെ പ​ലി​ശ ഇ​ന​ത്തി​ൽ 75 കോ​ടി രൂ​പ മൂ​ന്നു​മാ​സ​ത്തി​ന​കം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

578 കോ​ടി രൂ​പ ന​ൽ​കാ​നാ​യി​രു​ന്നു നേ​ര​ത്തേ ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി​ച്ച​ത്. അ​തി​ൽ 308 കോ​ടി രൂ​പ ഇ​തി​ന​കം ന​ൽ​കി. ശേ​ഷി​ക്കു​ന്ന തു​ക​യും പ​ലി​ശ​യും ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി വി​ധി. ഓ​ഹ​രി കൈ​മാ​റ്റ​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 243 കോ​ടി രൂ​പ പ​ലി​ശ​യാ​യി നി​ക്ഷേ​പി​ക്കാ​ൻ എ​യ​ർ​ലൈ​ൻ​സി​നോ​ട് 2020 ന​വം​ബ​ർ ര​ണ്ടി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ സ്‌​പൈ​സ് ജെ​റ്റ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetKalanithi Maran
News Summary - SC directs SpiceJet to pay Rs 270 cr to Kalanithi Maran
Next Story