ഷിഫ അല്‍ ജസീറ ഇഫ്താര്‍ മീല്‍ വിതരണം തുടങ്ങി
text_fieldsമനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ആഭിമുഖ്യത്തില്‍ ‘റമദാന് ബ്ലസിങ്സ്’ എന്ന പേരില്‍ ഇഫ്താര്‍ മീല്‍ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖിലും പരിസരങ്ങളിലും സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി രണ്ടായിരം ഇഫ്താര്‍ മീല്‍ വിതരണം ചെയ്തു.
ആശുപത്രി അഡ്മിനിസ്ട്രേഷന് മാനേജര്‍ സക്കീര്‍ ഹുസൈന്, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ കെ.എം, പര്‍ച്ചേസ് മാനേജര്‍ ഷാഹിര്‍ എം.വി, എച്ച്.ആര് മാനേജര്‍ ഷഹ്ഫാദ്, ബി.ഡി.എം സുല്‍ഫീക്കര്‍ കബീര്‍, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടി.സി, മാര്‍ക്കറ്റിങ് കോഓഡിനേറ്റർ ഷേര്‍ളിഷ് ലാല്‍, കമ്യൂണിക്കേഷൻ മാനേജർ അനസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റമദാന് കിറ്റ് വിതരണം. റമദാന് അവസാനം വരെ തുടരുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഫ്താര്‍ മീല്‍ വിതരണം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ ഹബീബ് റഹ്മാന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.