സിഗ്മ ഫാഷൻ ഫെസ്‌റ്റിവൽ ആഗസ്‌റ്റ് 9, 10, 11 തീയതികളിൽ
text_fieldsകോഴിക്കോട്: നാലാമത് 'പെൽവിസ് ജീൻസ് സിഗ്മ ഫാഷൻ ഫെസ്‌റ്റിവൽ 2022' ആഗസ്‌റ്റ് 9, 10, 11 തീയതികളിൽ കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5000 ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്‌ത്രനിർമാതാക്കളും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നായി 100ൽ അധികം കയറ്റുമതിക്കാരും മേളയുടെ ഭാഗമാകും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 170ൽ അധികം സ്‌റ്റാളുകളിലൂടെ രാജ്യമെമ്പാടുമുള്ള വസ്‌ത്രനിർമാതാക്കളും വിതരണക്കാരും പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും അവതരിപ്പിക്കും. ഫാഷൻ രംഗത്തെ വിവിധ വിഭാഗങ്ങളിലായി 20ഓളം സിഗ്മ അവർഡുകൾ സമ്മാനിക്കും. സിഗ്മ ആനുവൽ മാഗസിൻ പ്രകാശനവും മേളയിൽ നടക്കും. രാജ്യത്തെ പ്രശസ്‌ത സ്‌റ്റൈലിസ്‌റ്റുകളും മോഡലുകളും സോഷ്യൽ മീഡിയ, ഫാഷൻ ഇൻഫ്ലുവൻസർമാരും മേളയിലെ ഫാഷൻ ഷോയിൽ പങ്കെടുക്കും. മറ്റ് നിരവധി വിനോദ പരിപാടികളും അരങ്ങേറും. മേളയിൽ സന്ദർശകരായി എത്തുന്ന മേളയിലെത്തുന്ന ചെറുകിട വ്യാപാരികളിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡോട്ട്സ് കാർഗോ സ്പോൺസർ ചെയ്യുന്ന ബിഎംഡബ്ല്യു ജി 310 ആർ സ്‌പോർട്‌സ് ബൈക്ക് സമ്മാനമായി നൽകും.
വാർത്താസമ്മേളനത്തിൽ സിഗ്മ ഫാഷൻ ഫെസ്റ്റിവൽ 2022 ലോഗോ ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധറ പ്രകാശനം ചെയ്തു. സിഗ്മ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, ജോയിന്റ് സെക്രട്ടറി നെൽസൺ, ട്രഷറർ ഷരീഫ് കെ എച്ച്, സിഗ്മ ഫാഷൻ ഫെസ്‌റ്റിവൽ ചെയർമാൻ ഫിറോസ് ഖാൻ, കൺവീനർ ഹിർഷാദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പെൽവിസ് ജീൻസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ 2022 ലോഗോ സിഗ്മ ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധറ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.