ഉല്ലാസക്കാറ്റായി സിൽവർ സ്റ്റോം
text_fieldsവേറിട്ടൊരു സംരംഭത്തിനായി ഒരു യുവ സംരംഭകന്റെ അന്വേഷണം എത്തിനിന്നത്, കേരളത്തിന്റെ തന്നെ വിനോദ സഞ്ചാര മേഖലക്ക് നിറം നൽകുന്ന ഒരു ഉല്ലാസകേന്ദ്രം എന്ന ആശയത്തിലാണ്. സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്... ! എ.ഐ. ഷാലിമാർ എന്ന ആ സംരംഭകൻ രണ്ടായിരാമാണ്ട് ആഗസ്റ്റ് അഞ്ചിന് അത് യാഥാർഥ്യമാക്കി. മലയാളക്കരയുടെ ഉല്ലാസത്തിന്റെ പര്യയമാണിന്ന് ഈ പേര്. പശ്ചിമഘട്ട താഴ്വരയുടെ സ്വച്ഛന്ദതയിൽ ഉല്ലസിക്കാനും സമയം ചെലവഴിക്കാനുമുള്ള ഒരിടം. ഇടവേളകളിൽ കാലഘട്ടത്തിനൊപ്പം പുതിയ അപ്ഡേഷനുകളുമായി എന്നും പുതുമ സമ്മാനിക്കുകയാണ് അതിരപ്പിള്ളിയിലെ ഈ ഉല്ലാസകേന്ദ്രം. രണ്ട് പതിറ്റാണ്ടിലേറെയായി ഉയർച്ചയുടെ ഗ്രാഫ് മുകളിലേക്കുതന്നെ. ‘‘ഇതിനു കരുത്തായി ഡയറക്ടർമാരും ജീവനക്കാരും മുതൽ ഇവിടെവന്ന് പുഞ്ചിരിയോടെ തിരിച്ചുപോകുന്ന കുടുംബങ്ങൾവരെ എനിക്കൊപ്പം നിൽക്കുന്നു’’ - ഷാലിമാർ പറയുന്നു.
ബിസിനസ് എന്നാൽ ആവേശം
റബർ ഉൽപന്ന ഫാക്ടറിയിലായിരുന്നു ഷാലിമാറിന്റെ തുടക്കം. വിജയകരമായി അത് തുടർന്നപ്പോൾ തന്നെ, സംരംഭക മേഖലയിൽ തന്റെ പേര് എഴുതിച്ചേർക്കുന്നതായ ഒരു സ്വപ്നം മനസ്സിലുണ്ടായിരുന്നു. മുംബൈയിൽ അമ്യൂസ്മെന്റ് പാർക്കുകളുടെ എക്സിബിഷൻ നടക്കുന്നുവെന്ന പത്രപരസ്യവാചകത്തിൽ ആ സ്വപ്നത്തിന് തെളിമ വന്നു. കേരളത്തിന് ഇങ്ങനെയൊരു സംരംഭത്തിന്റെ സാധ്യത വളരെവേഗം തിരിച്ചറിഞ്ഞു ഷാലിമാർ. ഒട്ടുംവൈകിയില്ല. 1998ൽ 29ാം വയസ്സിൽ തന്റെ സ്വപ്നങ്ങൾക്ക് ഒപ്പംനിൽക്കുന്ന ഒരുസംഘത്തെ ഷാലിമാർ കണ്ടെത്തി. 2000 ആഗസ്റ്റിൽ അതിരപ്പിള്ളിയുടെ മനോഹാരിതയിൽ സിൽവർ സ്റ്റോം ചിറകുവിരിച്ചു. അന്ന് കേരളത്തിന്റെ വിനോദസഞ്ചാരത്തിലേക്ക് അമ്യൂസ്മെന്റ് പാർക്കുകൾ കടന്നുവരുന്ന കാലമായിരുന്നു. അവക്കെല്ലാം ഒരുപടി മുന്നിലായി ഷാലിമാറിന്റെ സിൽവർ സ്റ്റോം പടിപടിയായി മുന്നേറ്റം തുടങ്ങി. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, ഡെപ്യൂട്ടി ചെയർമാൻ ടി.കെ. അബ്ദുൽ ഹസീസ്, ഡയറക്ടർമാരായ വി.എ. സിറാജ്, എം.എസ്. ചന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവരാണ് കരുത്ത് പകർന്ന് ഷാലിമാറിനൊപ്പം നിൽക്കുന്നത്.
വളർച്ചയിലേക്കുള്ള റൈഡ്
ത്രില്ലിങ് റൈഡുകളാണ് സിൽവർ സ്റ്റോമിന്റെ ഹൈലൈറ്റ്. അതേ ത്രില്ലോടെതന്നെ വളർച്ചയും കാണാം. 2000ൽ സ്ഥാപിക്കുമ്പോൾ പത്തോളം റൈഡുകളാണുണ്ടായിരുന്നത്. വാട്ടർതീം പാർക്ക് എന്ന ആശയത്തിൽ ഇത്രയേറെ പുത്തൻ ഉല്ലാസോപാധികൾ കേരളം ആദ്യമായി കാണുന്നത് സിൽവർ സ്റ്റോമിലൂടെയാണ്. പേര് മറുനാടുകളിലും എത്തി. സന്ദർശകരുടെ വരവേറിയപ്പോൾ ഒരുമാസത്തിനുള്ളിൽതന്നെ സിൽവർസ്റ്റോം ടീം തീരുമാനിച്ചു, അപ്ഡേഷനുകൾ ഉടൻ നടത്തണം. ആവർഷം ഡിസംബറിൽതന്നെ പുതിയ റൈഡുകൾ എത്തി. ഉല്ലാസകേന്ദ്രങ്ങൾക്ക് വേണ്ടത് നിലക്കാത്ത വികസനങ്ങളും പുതിയ പദ്ധതികളുമാണെന്ന് അന്ന് സംഘത്തിനു ബോധ്യപ്പെട്ടു. അതിലേക്കുള്ള നടത്തം ഇന്നും ഈ ടീം നിർത്തിയിട്ടില്ല. വാട്ടർ റൈഡുകളിലും ഡ്രൈ റൈഡുകളിലും ഒട്ടേറെ പുതു അനുഭവങ്ങൾ കൊണ്ടുവന്നു.
മഞ്ഞിൽ കാലുറപ്പിച്ച് ‘സ്നോ സ്റ്റോം’
വാട്ടർ, ഡ്രൈ റൈഡുകളുടെ സങ്കലനമാണ് ഇന്ത്യയിലെ അമ്യൂസ്മെന്റ് പാർക്കുകൾ പൊതുവെയുള്ള സ്വീകരിച്ച ശൈലി. അതിൽനിന്നൊരു പുതുമ തേടിയുള്ള അന്വേഷണമാണ് സിൽവർ സ്റ്റോമിന്റെ അടുത്ത പദ്ധതിയായ ‘സ്നോ പാർക്ക്’ൽ എത്തിയത്. കേരളത്തിലെ ആദ്യ സ്നോ പാർക്കായി ‘സ്നോ സ്റ്റോം’ അങ്ങനെ 2017 മേയിൽ സിൽവർ സ്റ്റോമിന്റെ അഭിമാന പദ്ധതിയായി വന്നു. 20,000 സ്ക്വയർഫീറ്റിലെ ഈ വിസ്മയലോകം കാണാനായി മാത്രം അനേകർ ഇന്ന് സിൽവർ സ്റ്റോമിലേക്ക് എത്തുന്നു. ആറ് മണിക്കൂറോളം വാട്ടർതീം പാർക്കിലെ ഉല്ലാസവും ഒരുമണിക്കൂറിലേറെയുള്ള സ്നോ സ്റ്റോമിന്റെ അത്യപൂർവമായ അനുഭവത്തിന്റെയും സങ്കലനം സിൽവർ സ്റ്റോമിനെ ദക്ഷിണേന്ത്യയിലെ ഒന്നാംനമ്പർ പാർക്കായി ഉയർത്തിയതായി ഷാലിമാർ അഭിമാനത്തോടെ പറയുന്നു. സ്നോ സ്റ്റോമിലൂടെ സന്ദർശകരുടെ എണ്ണത്തിൽ 10ശതമാനം വളർച്ചയേ ലക്ഷ്യമിട്ടിരുന്നുള്ളൂ. എന്നാലിത് എല്ലാ കണക്കുകൂട്ടലുകളേയും ഭേദിച്ച് 30ശതമാനത്തിലേറെയായി.
ത്രില്ലിങ് റൈഡ്സ്
കോവിഡ് ഭീതിഒഴിഞ്ഞപ്പോൾ പുതിയ ത്രില്ലിങ് റൈഡുകൾ എത്തി. കരീബിയൻ ബേ അക്വ പ്ലേ സ്റ്റേഷൻ എന്ന, 500പേർക്ക് ഒരുസമയം ഉല്ലസിക്കാവുന്ന കേന്ദ്രം തുറന്നു. കൂടാതെ ബൂമറാങ്, കമിക്കസി, അക്വാ ലൂപ്പ് എന്നീ സൂപ്പർ റൈഡുകളുമെത്തി. ഇതോടെ വളർച്ചയിൽ കുതിപ്പുണ്ടായി. രണ്ട് വർഷത്തെ വരുമാനമെടുത്താൽ അത് ഇരട്ടിയോളമായി. ഈ ഊർജത്തിൽ, അടുത്ത ഡിസംബറിൽ പത്തോളം റൈഡുകൾ കൂടി തുറക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതോടെ വാട്ടർ തീം പാർക്കുകളിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഉല്ലാസകേന്ദ്രമായി സിൽവർ സ്റ്റോം മാറും.
കേബിൾ കാറും ബ്രിട്ടീഷ് സൽക്കാരവും
സന്ദർശകർക്ക് സിൽവർ സ്റ്റോമിൽനിന്ന് പശ്ചിമഘട്ടത്തിലേക്കൊരു ആകാശ കാഴ്ചയെന്ന അനുഭവം ഒരുക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ടീം ഇപ്പോൾ. ഒരുകിലോമീറ്ററിലേറെ ദൂരം കേബിൾ കാറാണ് പദ്ധതി. കേബിൾ കാർ യാത്ര അവസാനിക്കുന്നയിടം ഒരു ഫോറസ്റ്റ് വില്ലേജുമുണ്ടാകും. വളർത്തുപക്ഷികളും മത്സ്യങ്ങളും ജൈവവൈവിധ്യോദ്യാനവും അടങ്ങുന്ന പാർക്കിൽ രണ്ട് മണിക്കൂറോളം സന്ദർശകരെ വിസ്മയിപ്പിക്കാനുള്ളതെല്ലാം ഒരുക്കും. 2024 ഓണാഘോഷത്തിന് ഇത് യാഥാർഥ്യമാകും. അതിരപ്പിള്ളിയിൽ മികച്ച താമസസൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് അടുത്തത്. അടുത്തവർഷം അവസാനത്തോടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ അതിരപ്പിള്ളിയിൽ റിസോർട്ടുകളും തുറക്കും. ബ്രിട്ടീഷ് ബംഗ്ലാവിന്റെ മാതൃകയിൽ റിസോർട്ടും മിനി കൺവെൻഷൻ സെന്ററുമാണ് പദ്ധതിയിലുള്ളത്. നാല് ഘട്ടമായി നടത്തുന്ന 120 കോടിയുടെ വികസനപദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചുകഴിഞ്ഞു.
പരിധികളില്ലാതെ ഉല്ലാസം
അടുത്തവർഷം പൂർത്തിയാകുന്ന മൂന്നാംഘട്ട പദ്ധതികളും വരുന്നതോടെ പരിധികളില്ലാത്ത ഉല്ലാസം ലഭ്യമാക്കുന്ന ഇന്ത്യയിലെ നമ്പർ വൺ കേന്ദ്രമായി വിനോദ സഞ്ചാരഭൂപടത്തിൽ സിൽവർ സ്റ്റോം അടയാളമിടും. മുമ്പ് വർഷത്തിലൊരിക്കൽ മാത്രമാണ് കുടുംബങ്ങളും ഗ്രൂപ്പുകളും വർഷത്തിൽ ഉല്ലാസയാത്ര നടത്തിയിരുന്നത്. കോവിഡിന് ശേഷം ഈ ട്രെൻഡ് മാറി. ഓരോ ഉത്സവ സീസണും ഉല്ലാസകേന്ദ്രങ്ങളിലേക്കുള്ള ഒഴുക്ക് സൃഷ്ടിച്ചു. ആഭ്യന്തര ടൂറിസ്റ്റുകൾ വൻതോതിൽ വർധിച്ചു. ഈ അവസരത്തെ അതിരപ്പിള്ളിയിലേക്ക് ആകർഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സിൽവർ സ്റ്റോം ടീം ലക്ഷ്യമിടുന്നത്. ഈ അഭിമാന പദ്ധതികളുടെ ഭാഗമാകാൻ സിൽവർ സ്റ്റോം ടീം നിക്ഷേപകരെ ക്ഷണിക്കുകയാണ്.
സിൽവർസ്റ്റോം 2.0
നിലവിലെ ബിസിനസ് വളർച്ചയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതോടൊപ്പം ബന്ധപ്പെട്ട വിവിധ മേഖലകളിലേക്ക് വ്യാപരിക്കാനുള്ള മുന്നൊരുക്കത്തിലാണ് സിൽവർ സ്റ്റോം. അതിന് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പ്രത്യേക ബ്രാൻഡിങ് സ്ട്രാറ്റജി ആണ് ‘സിൽവർസ്റ്റോം 2.0’.
പുറത്തു നിന്നുള്ള നിക്ഷേപകർക്കും സിൽവർ സ്റ്റോമിന്റെ വളർച്ചയിലും വിജയത്തിലും പങ്കാളികളാകാം. അതിനായി ഇപ്പോൾ കമ്പനിയുടെ സെക്യൂരിറ്റി ടോക്കണും ലഭ്യമാണ്. ഇത് വഴി ഇക്വിറ്റി ഷെയറുകൾ വാങ്ങാവുന്നതാണ്. ഈ അവസരം വ്യക്തികൾ/ പ്രഫഷനലുകൾ /നിക്ഷേപകർ എന്നിവർക്ക് പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക:
+971 50 9 531 231
+919744255666
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.