സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടി
text_fieldsതിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് മിഷനായി സംസ്ഥാന ബജറ്റിൽ ആറിന പരിപാടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കേരള ബാങ്ക്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് സംയുക്ത ഫണ്ടിന് രൂപം നൽകുക. ഇതിലേക്കായി 50 കോടി ബജറ്റിൽ നിന്ന് സർക്കാർ അനുവദിക്കും.
കേരളത്തിലെ ഏതെങ്കിലും സ്റ്റാർട്ട് അപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ഗ്രാന്‍റ് അനുവദിക്കും. സീഡ് ഫണ്ടിങ് ഓഹരി പങ്കാളിത്തമായി മാറ്റും. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സർക്കാർ 50 ശതമാനം താങ്ങായി നൽകും. സ്റ്റാർട്ട് അപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് 20 കോടി നൽകും.
20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകും. കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻഗണന നൽകും. വിദേശ സർവകലാശാലകളും കമ്പനികളുമായി സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിങ് ഡെസ്റ്റിനേഷൻ സജ്ജമാകുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.