സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഉറക്കമില്ലാ രാത്രികൾ; തിളങ്ങിയും മങ്ങിയും വില
text_fieldsഅത്യാവശ്യമില്ലാത്ത കുറച്ച് പണം കൈയിൽ വന്നെത്തിയെന്ന് സങ്കൽപിക്കുക. ആ പണം സ്വർണത്തിൽ നിക്ഷേപിച്ചുവെന്നും കരുതുക. എങ്കിൽ നിങ്ങൾക്ക്കഴിഞ്ഞ വാരം സമ്മാനിച്ചത് ഉറക്കമില്ലാ രാത്രികളാകും. നിക്ഷേപമെന്ന നിലക്ക് സ്വർണം വാങ്ങിവെച്ചവരെല്ലാം ചങ്കിടിേപ്പാടെ നോക്കിക്കണ്ട ദിവസങ്ങളാണ് കടന്നുപോകുന്നത്.
ആഗസ്റ്റ് ഏഴിന് നിക്ഷേപമെന്ന നിലക്ക് ഒരാൾ 10 പവൻ സ്വർണം വാങ്ങിയെങ്കിൽ അയാളുടെ മുടക്കുമുതൽ നികുതികൂടാതെ 4.2 ലക്ഷം രൂപ ആകുമായിരുന്നു. ആ നിക്ഷേപം ഇേപ്പാൾ വിൽക്കാൻ നിർബന്ധിതനായാൽ, കിട്ടുക 3.6 ലക്ഷവും. ഒറ്റമാസംെകാണ്ട് വന്ന ചോർച്ച 60,000 രൂപ. നികുതിയും വിൽപന കമീഷനും വേറെയും. അതുകൂടി കൂട്ടുേമ്പാൾ നഷ്ടം 70,000 കടക്കും.
ഇതേ നിക്ഷേപം കഴിഞ്ഞ ജനുവരിയിലാണ് നടത്തിയതെന്ന് സങ്കൽപിക്കുക. അന്ന് 10 പവൻ സ്വർണത്തിന് മുടക്കേണ്ടി വന്നിരിക്കുക മൂന്നുലക്ഷം. ആഗസ്റ്റിൽ വിറ്റിരുന്നുവെങ്കിൽ ലഭിക്കുക നാലുലക്ഷം രൂപയും. ഇപ്പോൾ വിറ്റാൽ കിട്ടുക 3.6 ലക്ഷവും. അതെ, കണക്കിെൻറ കളിയാണ് സ്വർണ നിക്ഷേപവും. േനാക്കിയും കണ്ടും ചെയ്തില്ലെങ്കിൽ കൈപൊള്ളും.
നെഞ്ചിടിപ്പിെൻറ നാളുകൾ
കോവിഡ് രംഗം കൈയടക്കിയതോടെ ലോക ഒാഹരി വിപണികൾ മൂക്കുകുത്തിയിരുന്നു. ഒാഹരിയിൽ നിക്ഷേപിച്ചവർ കളം മാറ്റിച്ചവിട്ടി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മിക്കവരും തിരിഞ്ഞത് സ്വർണത്തിലേക്ക്. സ്വർണവില വെച്ചടി കയറി. ആഗസ്റ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലെത്തി. അത് ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്ന 91.6െൻറ വില. നിക്ഷേപമെന്ന നിലക്ക് വാങ്ങുന്ന സ്വർണ നാണയത്തിെൻറ മാറ്റ് 99.9 ആണ്. മാറ്റ് കൂടുേമ്പാൾ വിലയും വർധിക്കും.
ഏതായാലും കുത്തനെ കയറിയ സ്വർണവില പിന്നെയങ്ങ് ഇറങ്ങുകയായിരുന്നു. ഒന്നരമാസം കൊണ്ട് വിലയിടിഞ്ഞത് പവന് 5280 രൂപ. കഴിഞ്ഞയാഴ്ച മൂന്നു ദിവസംകൊണ്ട് ഒരു പവന് വിലയിടിഞ്ഞത് 1440 രൂപ. ദോഷം പറയരുതല്ലോ, വില കുതിച്ചുയരുന്നത് കണ്ട് നെഞ്ചത്തടിച്ച പെൺമക്കളുള്ള വീട്ടുകാരെല്ലാം ഒന്ന് നേരാംവണ്ണം ശ്വാസംവിട്ടത് ഇപ്പോഴാണ്.
കോവിഡ് മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പ് വരെ
ഇപ്പോൾ വില വർധിപ്പിക്കുന്നത് കോവിഡും വില കുറക്കുന്നത് അമേരിക്കൻ തെരഞ്ഞെടുപ്പുമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കുതിച്ചുയർന്നപ്പോൾ ഒാഹരികൾ തകർന്നു. അതോടെ, ആഗോള തലത്തിൽതന്നെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞു. 31.1 ഗ്രാം തൂക്കം വരുന്ന ഒരു ട്രോയ് ഒൗൺസ് സ്വർണത്തിെൻറ വില 2080 േഡാളർ വരെയായി ഉയർന്നു. പിന്നപ്പിന്നെ യൂറോപ്യൻ രാജ്യങ്ങൾ േകാവിഡിനെ പിടിച്ചുകെട്ടാൻ തുടങ്ങി. അതോടെ, ഒാഹരി വിപണി തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാണിച്ചു. സ്വർണവില 1860 േഡാളറിലേക്ക് ഇടിഞ്ഞു. വീണ്ടും യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ശക്തിപ്രാപിക്കുന്ന സൂചനകൾ പുറത്തുവന്നതോടെ, ഒാഹരി ചാഞ്ചാടാനും തുടങ്ങി.
അതിനിടെയാണ്, അമേരിക്കൻ തെരഞ്ഞെടുപ്പിെൻറ കേളികൊട്ട്. പുതിയ ഗവൺമെൻറിെൻറ നയം സംബന്ധിച്ച് ചർച്ച മുറുകുകയാണ്. പുതിയ ഗവൺമെൻറ് പലിശ ഉയർത്തിയാൽ ഡോളറിെൻറ നില ശക്തിപ്പെടും. ഒാഹരി വിപണികളും ഉണരും. സ്വർണവില പതുക്കെ കുറയും. മറിച്ചായാൽ സ്വർണവില ഉയരും. അമേരിക്കൻ തെരഞ്ഞെടുപ്പ് നവംബർ നാലിനാണ്. അതുവരെ സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുമെന്ന് വ്യക്തം. ആഗസ്റ്റിലെ ഏറ്റവും ഉയർന്ന നിലയായ 2080 േഡാളറിൽനിന്ന് ഇപ്പോൾ എത്തിനിൽക്കുന്നത് 1860 ഡോളറിലേക്ക്. ശതമാനക്കണക്കിൽ പറഞ്ഞാൽ, 10.57 ശതമാനം വില കുറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പിെൻറ അനിശ്ചിതത്വത്തിെൻറ പേരിൽ, ഇനിയൊരു അഞ്ചു ശതമാനത്തിനടുത്ത് വരെ വില കുറയാനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.
പരിഭ്രാന്തരാകേണ്ട, കാത്തിരിക്കാം
നിക്ഷേപ രംഗത്തിറങ്ങുന്നവർക്ക് അത്യാവശ്യം വേണ്ട ഒന്നുണ്ട്; ക്ഷമ. വില കുറയുന്നതുകണ്ട് പരിഭ്രാന്തരായി കൂട്ടമായി വിൽപനക്കിറങ്ങിയാൽ വില പിന്നെയും ഇടിയും. എന്നാൽ, ക്ഷമയോടെ കാത്തിരുന്നാൽ മുടക്കുമുതലും ലാഭവും തിരിച്ചുകിട്ടുകയും ചെയ്യും. ഉദാഹരണത്തിന് 2018ൽ ഒരു ട്രോയ് ഒൗൺസ് സ്വർണത്തിെൻറ വില 1268 ഡോളറായിരുന്നു. 2019ൽ അത് 1392 ഡോളറും. അവിടെനിന്നാണ് 2020ൽ 2080 ഡോളറിലേക്ക് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.