സ്വർണ ബോണ്ട് സീരീസ് 6 വിൽപ്പന ഇന്നുമുതൽ; കുറഞ്ഞ വിലയിൽ വാങ്ങാം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ സ്വർണബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ 30 മുതൽ അഞ്ചുദിവസമാണ് വിൽപ്പന. ഒരു ഗ്രാം സ്വർണത്തിന് 4732 രൂപ അടിസ്ഥാനത്തിലാണ് ബോണ്ടിെൻറ വിൽപ്പന. ഓൺലൈനായി പണമടക്കുന്നവർക്ക് 50 രൂപ ഇളവ് ലഭിക്കുകയും ചെയ്യും. ഇവർക്ക് 4682രൂപക്ക് ബോണ്ട് ലഭിക്കും.
2015 നവംബറിലാണ് കേന്ദ്രസർക്കാർ സ്വർണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. ഭൗതിക സ്വർണത്തിെൻറ ഡിമാൻഡ് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ പൗരൻമാർ, ഹിന്ദു അവിഭക്ത കുടുംബം, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റി സംഘടനകൾ തുടങ്ങിയവർക്ക് സ്വർണ േബാണ്ടിൽ നിക്ഷേപിക്കാം. എട്ടുവർഷമാണ് ബോണ്ടിെൻറ കാലാവധി. കാലാവധിക്ക് ശേഷം ബോണ്ട് പണമാക്കി മാറ്റാം. അഞ്ചു വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. ഒരു ഗ്രാമിലാണ് പരമാവധി നിക്ഷേപം. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും നാലു കിലോ വരെ വാങ്ങാം. ട്രസ്റ്റുകൾക്കും മറ്റും 20 കിലോയുടെ സ്വർണബോണ്ട് വരെ സ്വന്തമാക്കാം.
ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട തപാൽ ഓഫിസുകൾ, അംഗീകൃത ഓഹരി വിപണികൾ എന്നിവ വഴിയും ഓൺൈലനായും ബോണ്ട് വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.