സ്റ്റാർലിങ്കിന് സേവന പരിധി നിശ്ചയിക്കണം-റിലയൻസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇൻറർനെറ്റ് സേവനരംഗത്ത് സ്റ്റാർലിങ്കിനും ആമസോണിനും കളമൊരുങ്ങുന്നതിനിടെ ടെലികോം മന്ത്രാലയത്തിന് വീണ്ടും കത്തുനൽകി റിലയൻസ്. സ്റ്റാർലിങ്കിന്റെയും പ്രോജക്ട് കൈപ്പറിന്റെയും സേവനപരിധി സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്നാണ് കത്തിലാവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
വർഷങ്ങളായി സ്പെക്ട്രം ലേലത്തിനായി 23,000 കോടി ഡോളർ ചെലവഴിച്ചാണ് രാജ്യത്ത് സേവനം ലഭ്യമാക്കിയതെന്ന് റിലയൻസ് ജിയോ കത്തിൽ പറയുന്നു.
എന്നാൽ, 18,000 ജിഗാബൈറ്റ് ശേഷിയുള്ള അതേ ഉപഭോക്താക്കളെയാണ് സ്റ്റാർലിങ്കും ലക്ഷ്യമിടുന്നത്. ഇത് വ്യാപാരതലത്തിൽ പ്രതിസന്ധിക്ക് കാരണമാകുമെന്നും റിലയൻസിന്റെ കത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാവും രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് അനുമതി നൽകുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.