സലാല ബദർ അൽ സമയിൽ അത്യാധുനിക ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക്സ് സേവനങ്ങൾ
text_fieldsമസ്കത്ത്: നൂതന ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സലാലയിലെ ബദർ അൽ സമ ഹോസ്പിറ്റലിൽ അത്യാധുനിക ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക്സ് സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ഇലക്ട്രോഎൻസെഫലോഗ്രാം (ഇ.ഇ.ജി), നാഡീ ചാലക പഠനം (എൻ.സി.എസ്) എന്നിവ ഉൾക്കൊള്ളുന്നതാണ് ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക് സേവനങ്ങൾ. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ എന്നിവർ ചേർന്നാണ് ഈ സേവനങ്ങൾ ആരംഭിച്ചത്.
തലച്ചോറിലെ വൈദ്യുത പ്രവർത്തനം അളക്കുന്ന ഒരു നോൺ-ഇൻവേസിവ് ടെസ്റ്റാണ് ഇലക്ട്രോ എൻസെഫലോഗ്രാം (ഇ.ഇ.ജി). അപസ്മാരം, ഉറക്ക തകരാറുകൾ, മസ്തിഷ്ക ക്ഷതങ്ങൾ തുടങ്ങിയ വിവിധ ന്യൂറോളജിക്കൽ അവസ്ഥകൾ നിർണയിക്കാൻ ഇത് സഹായിക്കും. പെരിഫറൽ നാഡീവ്യൂഹത്തിന്റെ ആരോഗ്യം വിലയിരുത്തുന്നതാണ് എൻ.സി.എസ്. ഈ ഡയഗ്നോസ്റ്റിക് ടൂളുകളുടെ സഹായത്താൽ നാഡീസംബന്ധമായ തകരാറുകൾ കണ്ടുപിടിക്കാനും ചികിത്സിക്കുന്നതിനുമുള്ള വിശാലമായ സൗകര്യമാണ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
രോഗികൾക്ക് കൃത്യവും സമയബന്ധിതവുമായ രോഗനിർണയം സുഗമമാക്കാൻ ഇ.ഇ.ജി, എൻ.സി.എസ് സേവനങ്ങൾ സഹായകമാകുമെന്ന് സലാലയിലെ ബദർ അൽ സമ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. എ.അനീസ് പറഞ്ഞു. ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ഇ.ഇ.ജി, എൻ.സി.എസ് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്ന് ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ബിലാൽ മൊയ്തീനും ഫിറാസത്ത് ഹസ്സനും പറഞ്ഞു. കൃത്യമായ രോഗനിർണയമാണ് ഫലപ്രദമായ ചികിത്സയുടെ അടിത്തറയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഈ സേവനങ്ങൾ ആ ലക്ഷ്യം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിനും രോഗികൾക്ക് ഉയർന്ന ചികിത്സ സൗകര്യങ്ങൾ നൽകുന്നതിനുമുള്ള ഞങ്ങളുടെ ദൗത്യവുമായി ഒത്തുപോകുന്നതാണ് പുതിയ സേവനങ്ങളെന്ന് സലാലയിലെ ബദർ അൽ സമ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സാലിഹ് ഇബ്രാഹിം സാലിഹ് അൽ അസാവിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.