നികുതി കുടിശ്ശിക 20146 കോടി; പിരിവിന് വേഗമില്ലെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 20146.39 കോടി രൂപയുടെ നികുതി കുടിശ്ശികയെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റിപ്പോർട്ട്. സംസ്ഥാന റവന്യൂ വരുമാനത്തിെൻറ 22 ശതമാനം വരും ഇൗ കുടിശ്ശിക. ഇതിൽ 5765.84 കോടി രൂപ അഞ്ച് വർഷത്തിലേറെ പഴക്കമുള്ളതാണ്. കുടിശ്ശിക അതിവേഗം ഉയരുേമ്പാൾ പിരിവ് മന്ദഗതിയിലാണെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജിയുടെ റവന്യൂ വിഭാഗത്തെക്കുറിച്ച റിപ്പോർട്ട് പറയുന്നു.
റവന്യൂ കുടിശ്ശിക കൃത്യമായി റിപ്പോർട്ട് ചെയ്യാറില്ല. പ്രധാനപ്പെട്ട ആറ് വകുപ്പുകളിലും റവന്യൂ കുടിശ്ശികയുടെ ഡേറ്റ ബേസ് അപൂർണമാണ്. ഇത് ഉചിതമായി പരിപാലിക്കുന്നില്ല. 14-15െൻറ തുടക്കത്തിൽ 4933.72 കോടിയായിരുന്ന കുടിശ്ശിക 18-19 വർഷത്തിെൻറ അവസാനം 11366.35 കോടിയായി ഉയർന്നു. 130.38 ശതമാനമാണ് വർധന.
കുടിശ്ശികയുടെ വളർച്ചനിരക്ക് 13.50 മുതൽ 22.12 ശതമാനം വരെയാണ്. എന്നാൽ, കുടിശ്ശിക പിരിച്ചെടുക്കൽ നിരക്ക് വെറും 4.58 മുതൽ 9.16 ശതമാനം മാത്രമാണ്. കുടിശ്ശിക പിരിക്കലിന് വേഗമുണ്ടായില്ല. അഞ്ച് വർഷത്തിലേറെ വരുന്ന കുടിശ്ശികയിൽ എക്സൈസ് വകുപ്പിെൻറ 1952 മുതലുള്ള കുടിശ്ശികയുമുണ്ട്. 5362.95 കോടിയുടെ കുടിശ്ശികക്ക് കോടതിയുടെയും മറ്റും സ്റ്റേയുണ്ട്.
3484.97 കോടി രൂപയുടെ 506801 കേസുകൾ റവന്യൂ റിക്കവറി നടത്താമായിരുന്നു. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾ റവന്യൂ റിക്കവറി ആവശ്യപ്പെട്ടില്ല. സംസ്ഥാന ജി.എസ്.ടിയിൽ 344.66 കോടിയും റവന്യൂ വകുപ്പിൽ 1382.09 കോടിയും റിക്കവറി ആരംഭിച്ചിട്ടും തീർപ്പാക്കാനായില്ല. അപ്പീൽ കേസുകളിൽ 105 കോടിയോളം തടസ്സപ്പെട്ടു.
2016-17, 17-18 വർഷങ്ങളിൽ 2453 കെട്ടിടങ്ങളുടെ നികുതി നിർണയം 28 തഹസിൽദാർമാർ നടത്തിയില്ല. 13 കോടിയുടെ നികുതി കുറഞ്ഞു. വില്ലേജ് ഒാഫിസർമാർ റിപ്പോർട്ട് ചെയ്ത കേസുകളാണിവ. 898 കെട്ടിടങ്ങൾ വില്ലേജ് ഒാഫിസർമാർ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതുമൂലം 6.7 കോടി നഷ്ടപ്പെട്ടു. അടിസ്ഥാന ഭൂനികുതി ചുമത്താതിരിക്കുക, കുറച്ച് ചുമത്തുക എന്നിവ വഴി 2.37 കോടി പോയെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.