Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തിന്...

കേരളത്തിന് താൽക്കാലികാശ്വാസം; കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഇളവ് അനുവദിച്ചു

text_fields
bookmark_border
കേരളത്തിന് താൽക്കാലികാശ്വാസം; കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഇളവ് അനുവദിച്ചു
cancel

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന്​ താൽക്കാലികാശ്വാസമായി കടമെടുപ്പ്​ പരിധിയിലെ കേ​ന്ദ്ര ഇളവ്​. കേരളത്തിന്​ കടമെടുക്കാവുന്ന തുകയിൽ നിന്ന്​ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച നടപടിയാണ്​ കേന്ദ്രം മരവിപ്പിച്ചത്​. നിലവിലെ പ്രതിസന്ധിക്ക്​ കാരണം കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതാണെന്നാണ്​ കേരളത്തിന്‍റെ ഏറെ നാളായുള്ള പരാതി. ഇത്​ സംബന്ധിച്ച്​ ധനമ​ന്ത്രി കെ.എൻ. ബാലഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും പലവട്ടം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

കടമെടുപ്പ്​ പരിധിയിൽ നിന്ന്​ 3140 കോടി വെട്ടിക്കുറച്ച നടപടി ഒരു വർഷത്തേക്കാണ്​ നീട്ടിവെച്ചത്​. ഇതോടെ, ഈ തുക കൂടി മാർച്ചിനു മുമ്പ്​ കേരളത്തിന്​ കടമെടുക്കാൻ കഴിയും. 3140 കോടിയിൽ 2000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഈ തുക വിനിയോഗിക്കും.

കിഫ്ബിയും പെൻഷൻ കമ്പനിയും 2021-22 സാമ്പത്തിക വർഷത്തിൽ 9422 കോടി കടമെടുത്തിരുന്നു എന്നതിനെ അടിസ്ഥാന​​പ്പെടുത്തി 2022-23 മുതൽ 2024-25 വരെ മൂന്ന്​ വർഷങ്ങളിലായി 3140 കോടി രൂപ വീതം കടമെടുപ്പ്​ പരിധിയിൽ നിന്ന്​ വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. കേരളത്തി​ന്‍റെ നിരന്തര ആവശ്യത്തെ തുടർന്നാണ്​ ഈ നിലപാട്​ കേന്ദ്രം മയ​പ്പെടുത്തുകയും അടുത്ത വർഷത്തേക്ക്​ നീട്ടിവെക്കുകയും ചെയ്തത്​. എന്നാൽ, ഈ തുക അടുത്ത രണ്ടുവർഷങ്ങളിലെ വായ്പപരിധിയിൽ കുറവ്​ വരുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്​.

ശമ്പളവും പെൻഷനുമടക്കമുള്ള ചെലവിന്‍റെ കാര്യത്തിൽ വലിയ ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ജനുവരി-മാർച്ച്​ കാലയളവിലെ അനുവദനീയ പരിധിയിൽ നിന്ന്​ മുൻകൂറായി 1500 കോടി കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന്​ അനുമതി നൽകിയിരുന്നു. ജനുവരി-മാർച്ച്​ കാലയളവിൽ ഇനി കടമെടുക്കാനുള്ളത്​ 1800 കോടിയാണ്​. ഇതി​നൊപ്പം വായ്​പ പരിധിയിൽ ഇളവ്​ നൽകിയ 3140 കോടി കൂടിയാകുമ്പോൾ 4940 കോടിയാണ്​ ഇനി ആകെ കടമെടുക്കാനാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala economyKN Balagopalan
News Summary - Temporary relief for Kerala; The Center has relaxed the borrowing limit
Next Story